لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا ۖ وَلَتَجِدَنَّ أَقْرَبَهُمْ مَوَدَّةً لِلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ
ജനങ്ങളില്‍ വെച്ച് വിശ്വാസികളായവരോട് കഠിനമായ വിരോധം പുലര്‍ത്തു ന്നവരായി ജൂതന്‍മാരെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കു ചേര്‍ക്കുന്നവരായവരെയും നീ കണ്ടെത്തുക തന്നെ ചെയ്യും, അവരില്‍ വെച്ച് വിശ്വാസികളായവരോട് ഏറ്റവും മമതയില്‍ വര്‍ത്തിക്കുന്നവരായി നിശ്ചയം ഞങ്ങള്‍ നസാറാക്കളാണ് എന്ന് പറയുന്നവരായവരെയും നീ കണ്ടെത്തുക തന്നെ ചെയ്യും, നിശ്ചയം അവരില്‍ ഭക്തന്‍മാരായ ജ്ഞാനികളും ലോകപരി ത്യാഗികളായ പുരോഹിതന്‍മാരും ഉണ്ട് എന്നതുകൊണ്ടും നിശ്ചയം അവര്‍ അഹങ്കാരം നടിക്കുന്നവരല്ല എന്നതുകൊണ്ടുമാണ് അത്.
പ്രവാചകനോടും വിശ്വാസികളോടും ഏറ്റവും കഠിനമായ ശത്രുത പുലര്‍ത്തിയിരുന്നത് ജൂതന്മാരും മക്കാമുശ്രിക്കുകളുമായിരുന്നു. പ്രവാചകനോടും വിശ്വാസികളോടും താരതമ്യേന അടുപ്പം കാണിച്ചിരുന്നത് ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ് എന്ന് പറഞ്ഞിരുന്ന ക്രൈസ്തവരുമായിരുന്നു. ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ പിന്‍പറ്റി അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ ഉള്‍പ്പെട്ട വിശ്വാസികളോട് കഠിനശത്രുതയുള്ളത് കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ട കപടവിശ്വാസികളായ നേതാക്കള്‍ക്കും 'അല്ലാഹു' എന്ന് പറയാനറിഞ്ഞിട്ട് അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികള്‍ക്കുമാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് മനുഷ്യരെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനുമുള്ള ഉപകരണമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയോട് മമതയില്‍ നിലകൊള്ളുന്നത് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതന്മാര്, ക്രൈസ്തവര്‍ തുടങ്ങിയവരും, പ്രത്യേകിച്ച് അവരിലെ ഭൗതിക ജീവിതം വെടിഞ്ഞവരും ദൈവത്തെ ഹൃദയത്തില്‍ സ്മരിക്കുന്നവരും അഹങ്കാരം കൈകൊള്ളാത്തവരുമായ സന്യാസിമാരുമാണ്. 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദി വന്നാല്‍ കപടവിശ്വാസികളെയും മുശ്രിക്കുകളെയും അവിടെ നിന്ന് പുറത്താക്കുകയും ലോകരില്‍ നിന്നുള്ള വിശ്വാസികളെ അവിടേക്ക് വേര്‍തിരിക്കുകയും ചെയ്യുന്നതാണ്. 2: 62, 174-176; 3: 199-200; 4: 157-159 വിശദീകരണം നോക്കുക.