( അൽ മാഇദ ) 5 : 81

وَلَوْ كَانُوا يُؤْمِنُونَ بِاللَّهِ وَالنَّبِيِّ وَمَا أُنْزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَاءَ وَلَٰكِنَّ كَثِيرًا مِنْهُمْ فَاسِقُونَ

അവര്‍ അല്ലാഹുവിനെക്കൊണ്ടും നബിയെക്കൊണ്ടും അവനിലേക്ക് അവതരിപ്പിക്കപ്പെട്ട ഒന്നുകൊണ്ടും വിശ്വസിക്കുന്നവരായിരുന്നെങ്കില്‍ അവര്‍ അവ രെ മിത്രങ്ങളായി തെരഞ്ഞെടുക്കുമായിരുന്നില്ല, എന്നാല്‍ അവരില്‍ അധികപേരും തെമ്മാടികള്‍ തന്നെയായിരിക്കുന്നു.

പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന കപടവിശ്വാസികള്‍ യ ഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെക്കൊണ്ടും പ്രവാചകനെക്കൊണ്ടും പ്രവാചകന് അവത രിപ്പിക്കപ്പെട്ട അദ്ദിക്ര്‍ കൊണ്ടും വിശ്വസിക്കുന്നവരായിരുന്നുവെങ്കില്‍ അവര്‍ പ്രവാചകനോടും അദ്ദിക്റിനോടും വിരോധവും വിദ്വേഷവും പുലര്‍ത്തുന്ന ജൂതരെ മിത്രങ്ങളാ യി തെരഞ്ഞെടുക്കുമായിരുന്നില്ല എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. എന്നാല്‍ അവരില്‍ അധികവും തെമ്മാടികളായതിനാല്‍ ഗ്രന്ഥത്തോടും പ്രവാചകനോടും വിരോധ വും അകല്‍ച്ചയും കാണിക്കുന്നവരെയാണ് അവര്‍ മിത്രങ്ങളായും സഹായികളായും തെ രഞ്ഞെടുത്തത്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയായിട്ടുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ ഇന്ന് അജയ്യവും മിഥ്യകലരാത്ത ഗ്രന്ഥവുമായ അദ്ദിക്റിനെ മൂടിവെക്കുന്ന തെമ്മാടികളായ കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന ഫാജിറുകളായ അനുയായികളുമടങ്ങിയ ഫുജ്ജാറുകളെ മിത്രങ്ങളും സഹായികളുമായി തെരഞ്ഞെടുക്കുകയില്ല എന്നാണ് സൂക്തത്തിന്‍റെ സമാനമായ ഉപമ. 2: 99; 4:144; 5: 47-49 വിശദീകരണം നോക്കുക.