( അൽ മാഇദ ) 5 : 84

وَمَا لَنَا لَا نُؤْمِنُ بِاللَّهِ وَمَا جَاءَنَا مِنَ الْحَقِّ وَنَطْمَعُ أَنْ يُدْخِلَنَا رَبُّنَا مَعَ الْقَوْمِ الصَّالِحِينَ

ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും സത്യത്തില്‍ നിന്ന് ഞങ്ങള്‍ക്ക് വന്നെ ത്തിയതുകൊണ്ടും എന്തുകൊണ്ട് വിശ്വസിക്കാതിരിക്കണം, ഞങ്ങളുടെ നാ ഥന്‍ ഞങ്ങളെ സജ്ജനങ്ങളായ ജനതയോടൊപ്പം പ്രവേശിപ്പിക്കണമെന്ന് ഞ ങ്ങള്‍ ആഗ്രഹിക്കുന്നവരുമാണ് എന്നിരിക്കെ. 

പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്ത് മദീനയില്‍ ഉണ്ടായിരുന്ന 'ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണെന്ന്' പറയുന്ന ക്രൈസ്തവരില്‍ നിന്നുള്ള ചിലരെക്കുറിച്ചാണ് സൂക്തം പരാമര്‍ശിക്കുന്നത്. പ്രവാചകന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ നിന്ന് അവരെ കേള്‍പ്പിച്ചാല്‍ അവര്‍ക്ക് അറിയാവുന്ന സത്യം തന്നെയാണ് അതെന്ന് തിരിച്ചറിയുന്നവരാണ് അവര്‍. ഭയഭക്തിയാല്‍ അവരുടെ കണ്ണുകളിലൂടെ കണ്ണീര്‍ നിറഞ്ഞൊഴുകുന്നതും അവര്‍ ഉള്ളിന്‍റെയുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതുമാണ്: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചു, ഗ്രന്ഥം അനുകൂലമായി സാക്ഷ്യം വഹിക്കുന്നവരോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ! 1: 6; 3: 196-197; 7: 156-157 വിശദീകരണം നോക്കുക.