فَأَثَابَهُمُ اللَّهُ بِمَا قَالُوا جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ جَزَاءُ الْمُحْسِنِينَ
അപ്പോള്‍ അല്ലാഹു അവര്‍ക്ക് അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നതിന്‍റെ പേരില്‍ താഴ്ഭാഗങ്ങളിലൂടെ നദികളൊഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകള്‍ പ്രതിഫലമായി നല്‍കുന്നതാണ്, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും, അതാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്കുള്ള പ്രതിഫലം.
എക്കാലത്തും ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും അതി ന്‍റെ വെളിച്ചത്തില്‍ ചരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും താഴ്ഭാഗത്തിലൂടെ നദിക ള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകള്‍ പ്രതിഫലമായി നല്‍കുമെന്നാണ് അ ല്ലാഹു പറയുന്നത്. 36: 11 ല്‍, അദ്ദിക്ര്‍ പിന്‍പറ്റുന്നവനെയും നിഷ്പക്ഷവാനെ അദ്ദിക്റി ല്‍ നിന്ന് കണ്ട് ഭയപ്പെടുന്നവനെയും മാത്രമേ നിനക്ക് ഉണര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്നും അപ്പോള്‍ അവന് പാപമോചനവും മാന്യമായ പ്രതിഫലവുമുണ്ടെന്നും സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. 67: 12 ഉം ഇതേ ആശയത്തിലുള്ളതാണ്. 39: 17 ല്‍, ത്വാഗൂത്തിന് വേണ്ടി ജീവിക്കുന്നത് വെടിയുകയും അല്ലാഹുവിലേക്ക് തിരി യുകയും ചെയ്ത അടിമകള്‍ക്ക് അപ്പോള്‍ സന്തോഷവാര്‍ത്ത അറിയിക്കുക എന്നും; 39: 18 ല്‍, അവര്‍ അല്ലാഹുവിന്‍റെ വചനം ശ്രദ്ധിച്ച് കേള്‍ക്കുന്നവരും അതിനെ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റുന്നവരുമാണെന്നും അക്കൂട്ടര്‍ തന്നെയാണ് അല്ലാഹുവിന്‍റെ സന്മാര്‍ ഗത്തിലുള്ളവരെന്നും അക്കൂട്ടര്‍ തന്നെയാണ് ബുദ്ധിമാന്‍മാരെന്നും പറഞ്ഞിട്ടുണ്ട്. 39: 53 ല്‍, കുറ്റങ്ങള്‍ എത്രതന്നെ ചെയ്തിട്ടുണ്ടെങ്കിലും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നി രാശപ്പെടാതെ അല്ലാഹുവിനോട് ആത്മാവ് കൊണ്ട് ഏറ്റ് പറയാനും; 39: 54 ല്‍, നിങ്ങളുടെ ഉടമയായ നാഥനിലേക്ക് മടങ്ങാനും ശിക്ഷ (മരണം) വരുന്നതിന് മുമ്പ് നാഥന് സര്‍വ്വസ്വം സമര്‍പ്പിക്കാനും പറഞ്ഞിട്ടുണ്ട്. 39: 55 ല്‍, അപ്രതീക്ഷിതമായി മരണം നിങ്ങള്‍ക്ക് വന്നുപെടുന്നതിന് മുമ്പ് നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടത് ഏറ്റ വും നല്ലനിലക്ക് പിന്‍പറ്റണമെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യാത്ത ഫുജ്ജാറുകളി ല്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്നാണ് പറയുക എന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. 2: 2, 112, 185-186; 16: 97; 39: 33-34 വിശദീകരണം നോക്കുക.