( അൽ മാഇദ ) 5 : 89

لَا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الْأَيْمَانَ ۖ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ ۚ ذَٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ ۚ وَاحْفَظُوا أَيْمَانَكُمْ ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ തമാശയായി ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പി ടികൂടുകയില്ല, എന്നാല്‍ മനഃപൂര്‍വ്വം നിങ്ങള്‍ ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ നിങ്ങളെ പിടികൂടുകതന്നെ ചെയ്യും, അപ്പോള്‍ അതിനുള്ള പ്രായശ്ചിത്തം, നി ങ്ങളുടെ സ്വന്തം കുടുംബത്തെ ഭക്ഷിപ്പിച്ചു കൊണ്ടിരിക്കുന്ന മിതമായ നിലവാ രത്തിലുള്ള ഭക്ഷണം പത്ത് അഗതികളെ ഭക്ഷിപ്പിക്കലാണ്, അല്ലെങ്കില്‍ നി ങ്ങള്‍ അവരെ ഉടുപ്പിക്കലാണ്, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കലാണ്, ഇനി ഒരുവന് ഇതിനൊന്നും സാധ്യമായില്ലെങ്കില്‍ അപ്പോള്‍ അവന്‍ മൂന്നുനാ ള്‍ നോമ്പനുഷ്ഠിക്കലാണ്, അതാകുന്നു നിങ്ങളുടെ ശപഥങ്ങള്‍ നിങ്ങള്‍ ലംഘിച്ചാലുള്ള പ്രായശ്ചിത്തം, നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങള്‍ സൂക്ഷിക്കുവീന്‍, അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ സൂക്തങ്ങള്‍ വ്യക്തമായി വിശദീ കരിച്ചുതരുന്നു, നിങ്ങള്‍ നന്ദിയുള്ളവര്‍ തന്നെയാകുന്നതിനുവേണ്ടി.

ഹൃദയത്തിലില്ലാതെ കളിതമാശയായി ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അല്ലാഹു പിടികൂടുകയില്ല. എന്നാല്‍ മനസ്സറിഞ്ഞുകൊണ്ട് ശപഥങ്ങള്‍ ചെയ്യുകയും അത് പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്താല്‍ സൂക്തത്തില്‍ പറഞ്ഞതുപോലെ പ്രായശ്ചിത്തം ചെയ്യണം. ശരിയായ സ്ഥാനത്തും ആവശ്യങ്ങള്‍ക്കും മാത്രമേ ശപഥങ്ങള്‍ ചെയ്യാവൂ. ശപഥം ചെയ്താല്‍ അശ്രദ്ധയില്‍ തള്ളിവിടുകയുമരുത്. അത് ഓര്‍മിച്ചുകൊണ്ടിരിക്കണം, മറവി കാരണം അത് ലംഘിക്കപ്പെടാന്‍ ഇടയാകരുത്. വ്യര്‍ത്ഥവും കുറ്റകരവുമായ ആവശ്യത്തിന് ശപഥം ചെയ്യരുത്. ഉദ്ദ്യേശ്യപൂര്‍വ്വമല്ലെങ്കിലും ഒരു നല്ല കാര്യത്തിന് ശപഥം ചെയ്താല്‍ അത് പൂര്‍ത്തീകരിക്കുക തന്നെ വേണം. അഥവാ അത് ലംഘിക്കുന്ന പക്ഷം പ്രായശ്ചിത്തം നല്‍കണമെന്നുമാണ് നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങള്‍ സൂക്ഷിക്കുക എന്നതിന്‍റെ ആശയം.

3: 190-191 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലായ്പ്പോഴും അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്നവരാണ് ലക്ഷ്യബോധമുള്ളവരും ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്നവരുമായ വിശ്വാസികള്‍. അവരുടെ ചിന്തയും പ്രവൃത്തിയും 17: 13-14 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ രേഖപ്പെടുത്തുന്നുണ്ട് എന്ന ബോധത്തിലുള്ളതായിരിക്കും. അവര്‍ മാത്രമാണ് പരലോകം കൊണ്ട് വിശ്വസിക്കുന്നവര്‍. 2: 152, 255; 4: 82; 35: 31 വിശദീകരണം നോക്കുക.