وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَاحْذَرُوا ۚ فَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّمَا عَلَىٰ رَسُولِنَا الْبَلَاغُ الْمُبِينُ
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, അവന്‍റെ പ്രവാചകനെയും അനു സരിക്കുക, നിങ്ങള്‍ അതില്‍ ജാഗ്രത പാലിക്കുകയും ചെയ്യുക; ഇനി നിങ്ങ ള്‍ പിന്തിരിയുകയാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക: നിശ്ചയം നമ്മുടെ പ്രവാചകന്‍റെ മേല്‍ സന്ദേശം വ്യക്തമായി എത്തിച്ചുതരുന്ന ബാധ്യത മാത്രമേയുള്ളൂ.
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവീന്‍, അവന്‍റെ പ്രവാചകനെയും അനുസരിക്കുവീന്‍, ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ നിശ്ചയം നമ്മുടെ പ്രവാചകന്‍റെ മേല്‍ സന്ദേശം എത്തിച്ചുതരിക എന്ന ബാധ്യത മാത്രമേയുള്ളൂ എന്ന് 64: 12 ലും പറഞ്ഞിട്ടുണ്ട്. വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കുന്നതിനും കാഫിറുകളുടെ മേല്‍ ന്യായം സ്ഥാപിതമാകുന്നതിനുമാണ് എന്ന് 36: 69-70 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നാഥനാല്‍ വധിക്കപ്പെട്ട തെമ്മാടികളായ കപടവിശ്വാസികളെയും അദ്ദിക്റിലേക്ക് വിളിക്കുമ്പോള്‍ വിളി കേള്‍ക്കാതെ തിരിഞ്ഞ് പോകുന്ന ബധിരരെയും നീ കേള്‍പ്പിക്കുകയില്ല. ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റിനെത്തൊട്ട് അന്ധത നടിക്കുന്നവരെ, അവരുടെ വഴികേടില്‍ നിന്ന് നീ സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നവനുമല്ല എന്ന് 27: 80-81; 30: 52-53 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. പ്രവാചകനോ നിഷ്പക്ഷവാനായ നാഥന് തന്നെയോ ഒരാളെയും സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ സാധ്യമല്ല. 1: 5 ല്‍ വിവരിച്ച പ്രകാരം ആരാണോ സന്മാര്‍ഗവും സത്യാസത്യ വിവേചന മാനദണ്ഡവും ഉക്കാഴ്ചാദായകവും ടിക്കറ്റുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വയം സന്മാര്‍ത്തിലായത്, അവന്‍ മാത്രമാണ് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുക. 2: 106-107; 3: 30-33; 4: 59, 80; 5: 67 വിശദീകരണം നോക്കുക.