( അൽ മാഇദ ) 5 : 97

جَعَلَ اللَّهُ الْكَعْبَةَ الْبَيْتَ الْحَرَامَ قِيَامًا لِلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْيَ وَالْقَلَائِدَ ۚ ذَٰلِكَ لِتَعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ

പരിശുദ്ധഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങള്‍ക്ക് ഒരുമിച്ചുകൂടാനുള്ളതാക്കിയിരിക്കുന്നു, യുദ്ധം നിഷിദ്ധമായ മാസങ്ങളെയും ബലിമൃഗങ്ങ ളെയും അവയുടെ കഴുത്തിലണിഞ്ഞ ചിഹ്നങ്ങളെയും ഇതേ കാര്യത്തിന് സ ഹായകമാക്കി വെച്ചിരിക്കുന്നു, നിശ്ചയം അല്ലാഹു ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അറിയുന്നവനാണെന്നും നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തെക്കുറിച്ചും അറിയുന്ന സര്‍വ്വജ്ഞനുമാണെന്നും നിങ്ങള്‍ മനസ്സിലാ ക്കുന്നതിന് വേണ്ടിയാകുന്നു അത്. 

2: 194; 9: 36-37 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ മക്കയിലുള്ള കഅ്ബയെ ഭൂമിയുടെ കേന്ദ്രമായി നിശ്ചയിക്കുകയും മനുഷ്യര്‍ക്ക് സമാധാനപരമായി തീര്‍ത്ഥാടനം നടത്തുന്നതിനുവേണ്ടി ഹിജ്റ കലണ്ടറിലുള്ള 11, 12, 1, 7 എന്നീ 4 മാസങ്ങളെ യുദ്ധം നിഷിദ്ധമായ മാസങ്ങളാക്കി വെക്കുകയും ചെയ്തു. ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്ത ഇന്ന് ഈ 4 മാസങ്ങളില്‍ മാത്രമല്ല, ഒരു സമയത്തും യുദ്ധം കല്‍പിക്കപ്പെട്ടിട്ടില്ല. 2: 145-151 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ലോകത്തെവിടെയും പരസ്പരം ഒരു ദിവസത്തിന്‍റെ മാറ്റമില്ല എന്ന പ്രാഥമിക വിവരം പോലുമില്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ കഅ്ബയെ ഖിബ്ല (ശ്രദ്ധാകേന്ദ്രം) യായി അംഗീകരിക്കാതെ ലോകത്ത് വ്യത്യസ്ത ദിനങ്ങളിലായിട്ടാണ് നോമ്പ്, പെരുന്നാള്‍ എന്നിവ കൊണ്ടുനടക്കുന്നത്.

ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ മക്ക എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അതുകൊണ്ട് എല്ലാ മനുഷ്യര്‍ക്കും അവിടേക്ക് തീര്‍ത്ഥാടനം നടത്താനും അങ്ങനെ മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനും നാഥനെ ഏകദൈവവും രാജാവുമായി അംഗീകരിക്കാനും അവസരം നല്‍കേണ്ടതാണ്. 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദിയുടെ വരവ് പ്രഖ്യാപിക്കപ്പെടുന്നതോടുകൂടി യഥാര്‍ത്ഥ മുശ്രിക്കുകളും കാഫിറുകളുമായ ഫുജ്ജാറുകള്‍ ഇജാസില്‍ നിന്ന് പുറത്താക്കപ്പെടുന്നതും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതുമാണ്. അന്തിക്രിസ്തുവിനെ ആദ്യം നബിയായും പിന്നെ റബ്ബായും അംഗീകരിക്കുന്ന 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളായ ഫുജ്ജാറുകളെ 4: 159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമതുവന്ന് അന്തിക്രിസ്തുവിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്നതാണ്. ശേഷം ഈസാ മക്ക കേന്ദ്രമാക്കി ഏഴ് വര്‍ഷം ഭരിക്കുന്നതും അന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം ഒറ്റ സമുദായമായി 43: 60-61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ലൈംഗികബന്ധമില്ലാതെ മലക്കുകളുടെ ജീവിതം നയിക്കുന്നതുമാണ്. അതോടുകൂടി എല്ലാ മനുഷ്യര്‍ക്കും മക്കയിലേ ക്ക് പ്രവേശനം ലഭിക്കുന്നതുമാണ്. നാടുകളുടെ കേന്ദ്രമായ മക്കയാണ് വിധിദിവസത്തിലെ വിചാരണാകേന്ദ്രം. 1: 3; 2: 196-197; 3: 96-97 വിശദീകരണം നോക്കുക.