اعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ وَأَنَّ اللَّهَ غَفُورٌ رَحِيمٌ
നിങ്ങള്‍ അറിഞ്ഞിരിക്കുക; നിശ്ചയം അല്ലാഹു അതികഠിനമായി ശിക്ഷിക്കു ന്നവനും നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.
9: 80 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികള്‍ അറിഞ്ഞിട്ട് കുറ്റം ചെയ്യുന്നവരായതിനാല്‍ അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അറിയാതെ കുറ്റം ചെയ്യുന്നവര്‍ക്ക് എത്ര തെറ്റുണ്ടെങ്കിലും പൊറുത്തുകൊടുക്കുകയും ചെയ്യും. 41: 43 ല്‍ അല്ലാഹു പറയുന്നു: നിനക്കുമുമ്പുള്ള പ്രവാചകന്മാരോട് പറയപ്പെട്ടിട്ടില്ലാത്ത ഒന്നും നിന്നോട് പ റയപ്പെടുന്നില്ല, നിശ്ചയം നിന്റെ നാഥന് ഏറെ പൊറുക്കുന്നവനും വേദനാജനകമായി ശിക്ഷിക്കുന്നവനും തന്നെയാണ്. അതായത് 41: 41-42 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയി ല്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് മൂടിവെക്കുന്ന കപടവിശ്വാസികളെയും തള്ളിപ്പറയുന്ന അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പ ങ്ക് ചേര്ക്കുന്നവരെയുമാണ് കഠിനമായി ശിക്ഷിക്കുക. യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയാത്തതിനാല്‍ ജാഹിലിയ്യാ ജീവിതം നയിക്കുകയും എന്നാല്‍ അദ്ദിക്ര്‍ വന്നുകിട്ടിയപ്പോള്‍ അത് ഉപയോഗപ്പെടുത്തി കഴിഞ്ഞുപോയ തെറ്റുകളെല്ലാം അല്ലാഹുവിനോട് ഏറ്റുപറയുകയും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ കാര്യത്തിലാണ് അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനായിട്ടുള്ളത്. 15: 49-50 ല്‍, എന്റെ അടിമകളോട് വിവരം പറഞ്ഞുകൊടുക്കുക, നിശ്ചയം ഞാന്‍ ഏറെപ്പൊ റുക്കുന്ന കാരുണ്യവാനാണ്, എന്നാല്‍ നിശ്ചയം എന്റെ ശിക്ഷ, അത് വേദനാജനകം ത ന്നെയുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 159-161; 4: 146 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളില്‍ ആരാണോ പശ്ചാത്തപിച്ച് മടങ്ങുകയും മുമ്പ് മൂടിവെച്ച തെറ്റുകുറ്റങ്ങ ള്‍ വെളിപ്പെടുത്തുകയും അദ്ദിക്റിനെ മുറുകെപ്പിടിച്ച് നാഥനെ മുറുകെപ്പിടിച്ച് നിലകൊള്ളുകയും ജീവിതം മുഴുവന്‍ നാഥന് വേണ്ടിയാക്കുകയും ചെയ്തത്, അത്തരക്കാര്‍ വി ശ്വാസികളോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടേക്കാം. 2: 38-39, 177; 4: 17-18; 5: 93 വിശദീകരണം നോക്കുക.