നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(50) ഖാഫ്
ഒന്നാം സൂക്തത്തില്‍ പറഞ്ഞ ഖാഫ് എന്ന അക്ഷരത്തില്‍ നിന്നാണ് സൂറത്തിന് ഖാഫ്-സുരക്ഷിതഫലകത്തില്‍ സൂക്ഷിക്കപ്പെട്ട വായന-എന്ന നാമം വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുള്ള സൂക്തങ്ങളാണ് ഈ സൂറത്തിലുള്ളത്. പ്രവാചകന്‍ സുബഹ് നമസ്ക്കാരങ്ങളിലും പെരുന്നാള്‍ നമസ് ക്കാരങ്ങളിലും ഈ സൂറത്ത് തിലാവത്ത് ചെയ്തിരുന്നു. ജുമുഅഃ പ്രഭാഷണങ്ങളില്‍ ഈ സൂറത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ പലപ്പോഴും ഉദ്ധരിക്കാറുണ്ടായിരുന്നു.
യാതൊരു ന്യൂനതയുമില്ലാതെയുള്ള ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി പ്പിലും ആകാശത്തുനിന്ന് അനുഗ്രഹീതമായ വെള്ളമിറക്കി അതുകൊണ്ട് എല്ലാതരം സസ്യലതാദികളും ഫലങ്ങളും യോജിച്ച ജോടികളായി മുളപ്പിച്ച് ഭക്ഷണവിഭവങ്ങളായി സംവിധാനിച്ചതിലും ആവര്‍ത്തിച്ച് തങ്ങളുടെ നാഥനിലേക്ക് തിരിയുന്ന എല്ലാ ഓരോരുത്തര്‍ക്കും ഉള്‍ക്കാഴ്ചയും ഉണര്‍ത്തലുമുണ്ടെന്ന് പഠിപ്പിക്കുന്നു. ജീവിതലക്ഷ്യം മറന്ന് ജീ വിച്ച മുന്‍സമുദായങ്ങളെ നശിപ്പിച്ചിട്ടുള്ളതില്‍ നിന്നും ചിന്താശക്തി ഉപയോഗപ്പെടുത്തി പാഠമുള്‍ക്കൊള്ളാന്‍ ആവശ്യപ്പെടുന്നു. നിശ്ചയം മനുഷ്യനെ സൃഷ്ടിച്ച നാഥന് അവ ന്‍റെ ശ്വാസോച്ഛ്വാസങ്ങളുടെ ആശയം വരെ അറിയുമെന്നും അവര്‍ ഓരോരുത്തരുടെയും വാക്കുകള്‍ എഴുതിവെക്കാന്‍ മലക്കുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഉണര്‍ത്തുന്നു. അദ്ദി ക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാതിരുന്നാല്‍ അവനെ നരകശിക്ഷയില്‍ ആപതിപ്പിച്ചതിനുള്ള ശിക്ഷകൂടി അമാനത്തായ അദ്ദിക്ര്‍ പഠിപ്പിക്കപ്പെട്ട മനുഷ്യനാണ് വഹിക്കേണ്ടിവരിക എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്ര്‍ പിന്‍പറ്റുന്ന സൂക്ഷ്മാ ലുക്കള്‍ക്ക് അവര്‍ ഇവിടെ സമ്പാദിച്ച സ്വര്‍ഗ്ഗം ലഭിക്കുമെന്ന സന്തോഷവാര്‍ത്തയും നല്‍ കിയിട്ടുണ്ട്. 'സ്വൂര്‍' എന്ന കാഹളത്തില്‍ രണ്ടാമത് ഊതപ്പെടുന്നതോടെ മനുഷ്യരെല്ലാം അവരവരുടെ ശവക്കുഴികളില്‍ നിന്ന് വിചാരണ സ്ഥലത്തേക്ക് പുറപ്പെടുന്നതാണ്. അ പ്പോള്‍ പ്രസ്തുത വാഗ്ദാനദിനത്തെ ഭയപ്പെടുന്നവരെ നീ ഈ വായനകൊണ്ട് ഉണര്‍ ത്തുക എന്ന് പറഞ്ഞുകൊണ്ട് 45 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.