( ഖാഫ് ) 50 : 23

وَقَالَ قَرِينُهُ هَٰذَا مَا لَدَيَّ عَتِيدٌ

അവന്‍റെ കൂട്ടുകാരന്‍ പറയുന്നതുമാണ്: എന്‍റെ ചുമതലയിലുണ്ടായിരുന്നവനെ ഇതാ ഹാജറാക്കിയിരിക്കുന്നു, 

അദ്ദിക്ര്‍ പഠിപ്പിക്കപ്പെട്ട മനുഷ്യന്‍ തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത തുകൊണ്ട് ആ ജിന്നുകൂട്ടുകാരന്‍ പറയുന്നതാണ്: എന്നെ ഏല്‍പിക്കപ്പെട്ട മനുഷ്യനെ ഇ താ അത്തീദ് കൊണ്ടുവന്നിരിക്കുന്നു; അതുകൊണ്ട് എനിക്കുമുമ്പ് അവനെ വിചാരണ നടത്തിയാലും എന്ന്. 2: 159-161; 48: 6 വിശദീകരണം നോക്കുക.