( ഖാഫ് ) 50 : 22

لَقَدْ كُنْتَ فِي غَفْلَةٍ مِنْ هَٰذَا فَكَشَفْنَا عَنْكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ

നിശ്ചയം, നീ ഇതിനെക്കുറിച്ച് അശ്രദ്ധയിലായിരുന്നു, എന്നാല്‍ നിന്‍റെ മൂടി നിന്നെത്തൊട്ട് നാം നീക്കം ചെയ്തിരിക്കുകയാണ്, അപ്പോള്‍ ഇന്നേദിനം നിന്‍റെ കാഴ്ച തീക്ഷ്ണമുള്ളതായിരിക്കുന്നു.

ഫുജ്ജാറുകളായ കാഫിറുകള്‍ 6: 104 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ദൃഷ്ടിയാ യ അദ്ദിക്റിനെ സത്യപ്പെടുത്താത്തവരായതിനാല്‍ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചാണ് മരണപ്പെടുക എന്ന് 7: 37 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായി ഉപ യോഗപ്പെടുത്താത്ത കാഫിറുകളുടെ കാഴ്ചക്ക് വിധിദിവസത്തെക്കുറിച്ച് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു മൂടിയാണ് ഇന്നുള്ളത്. ആ മൂടി ദൂരീകരിക്കുമെന്നാണ് സൂക്തത്തില്‍ പ റയുന്നത്. അപ്പോള്‍ അവര്‍ ഗ്രന്ഥം മുന്നറിയിപ്പ് നല്‍കിയിരുന്ന എല്ലാ വസ്തുതകളും നേരില്‍ കാണുന്നതാണ്. ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ അവര്‍ പ രിഹസിച്ചുകൊണ്ടിരുന്നത്, അതുതന്നെ അവരില്‍ ആപതിക്കുകയും ചെയ്യുന്നതാണ്. 18: 100-101; 45: 23; 46: 26 വിശദീകരണം നോക്കുക.