( ഖാഫ് ) 50 : 24

أَلْقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ

അവരെ രണ്ടുപേരെയും, അടിക്കടി നിഷേധിച്ചുകൊണ്ടിരുന്ന എല്ലാ ഓരോ ധാഷ്ട്യമുള്ളവനെയും നരകകുണ്ഠത്തില്‍ വലിച്ചെറിയുക!

അവരെ രണ്ടുപേരെയും എന്നതുകൊണ്ടുദ്ദേശിക്കുന്നത് ആത്മാവിന്‍റെ ഭക്ഷണ വും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ച കാഫിറായ മനുഷ്യനെയും അവ ന്‍റെ പിശാചായ ജിന്നുകൂട്ടുകാരനെയുമാണ്. 17: 22; 59: 16-17 വിശദീകരണം നോക്കുക.