( ഖാഫ് ) 50 : 26
الَّذِي جَعَلَ مَعَ اللَّهِ إِلَٰهًا آخَرَ فَأَلْقِيَاهُ فِي الْعَذَابِ الشَّدِيدِ
-അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ നിശ്ചയിച്ചവന്‍ ആരോ അവന്, അപ്പോള്‍ നിങ്ങള്‍ ഇരുവരും അവനെ കഠിനമായ ശിക്ഷയില്‍ വലിച്ചെറിയുക!
സൂക്തത്തില്‍ അല്ലാഹുവോടൊപ്പം മറ്റൊരു ഇലാഹിനെ നിശ്ചയിച്ചവന്‍ എന്ന് പ റഞ്ഞതില്‍ നിന്നും 'അല്ലാഹ്' എന്ന് വിളിക്കാന്‍ അറിഞ്ഞിട്ട് അവന് ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും വെച്ചുപുലര്‍ത്തി അവന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരാണ് ഉള്‍പ്പെടുക. റഖീബ്, അത്തീദ് എന്നീ മലക്കുകളാണ് 'നിങ്ങള്‍ ഇരുവരും' എ ന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 9: 31; 25: 68-70; 37: 34-35 വിശദീകരണം നോക്കുക.