( ഖാഫ് ) 50 : 31

وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ

സൂക്ഷ്മാലുക്കള്‍ക്ക് സ്വര്‍ഗം വളരെ ദൂരെയല്ലാതെ അടുപ്പിക്കുന്നതുമാണ്.

അന്ത്യദിനം നടപ്പില്‍ വരുമ്പോള്‍ പ്രപഞ്ചത്തിന്‍റെ ഘടന ഉടച്ചുവാര്‍ക്കുന്നതും വി ചാരണാസഭ ഭൂമിയില്‍ തന്നെ നടപ്പില്‍ വരുത്തുന്നതുമാണ്. ഇന്ന് സിദ്റത്തുല്‍ മുന്‍ത ഹാക്ക്-പ്രപഞ്ചത്തിന്‍റെ അതിരിന്-അപ്പുറമുള്ള സ്വര്‍ഗം അന്ന് ഒന്നാം ആകാശത്തിന്‍റെ സ്ഥാനത്തേക്ക് അടുപ്പിക്കപ്പെടുന്നതാണ്. 20: 6 ല്‍ പറഞ്ഞ പാതാളത്തിനു താഴെയുള്ള ന രകക്കുണ്ഠവും അന്നേദിനം ഭൂമിയുടെ താഴ്ഭാഗത്തേക്ക് അടുപ്പിക്കപ്പെടുന്നതാണ്. നര കക്കുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം 'ദിക്റാ' ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ എന്ന് മനുഷ്യന് ബോധ്യം വരുമെന്ന് 89: 23 ല്‍ പറഞ്ഞിട്ടുണ്ട്. 17: 1; 20: 105-107; 39: 33-34, 67; 81: 13 വിശദീകരണം നോക്കുക.