يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلَأْتِ وَتَقُولُ هَلْ مِنْ مَزِيدٍ
അന്ന് നാം നരകകുണ്ഠത്തോട് ചോദിക്കുന്നതാണ്: 'നീ നിറഞ്ഞുകഴിഞ്ഞോ?' അത് ചോദിക്കുന്നതുമാണ്: 'ഇനിയും അധികമുണ്ടോ?'
ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും മുഴുവനും നരകക്കുണ്ഠം കുത്തിനിറ ക്കുന്നതാണെന്ന് 7: 18; 11: 118-119; 15: 43; 17: 63; 32: 13; 38: 85; 46: 18 എന്നീ സൂക്തങ്ങളി ല്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പത് നരക ക്കുണ്ഠത്തിലേക്കും ഒന്ന് സ്വര്‍ഗത്തിലേക്കുമാണ് എന്ന് 4: 118 ന്‍റെ വിശദീകരണമായി പ്ര പഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ സൂചികുത്താന്‍ പോലും സ്ഥലമില്ലാത്തവിധം നിറക്കപ്പെട്ട നരകത്തോട് അല്ലാഹു വീണ്ടും ചോദിക്കുകയാണ്: നി നക്ക് മതിയായോ-നീ നിറഞ്ഞുകഴിഞ്ഞോ എന്ന്. അപ്പോള്‍ നരകക്കുണ്ഠം ചോദിക്കു ന്നതാണ്: ഇനിയുമുണ്ടോ, ഇത് കഴിഞ്ഞിട്ടില്ലേ എന്ന്. 6: 28; 7: 40; 9: 67-68; 36: 62-64 വിശദീകരണം നോക്കുക.