( ഖാഫ് ) 50 : 33

مَنْ خَشِيَ الرَّحْمَٰنَ بِالْغَيْبِ وَجَاءَ بِقَلْبٍ مُنِيبٍ

-അദൃശ്യമായ നിലയില്‍ നിഷ്പക്ഷവാനെ ഭയപ്പെടുകയും എപ്പോഴും അവ നിലേക്ക് തിരിയുന്ന ഹൃദയവും കൊണ്ട് വരികയും ചെയ്തവന്.

നിഷ്പക്ഷവാനായ നാഥനെ അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി അവനെ ആത്മാവു കൊണ്ട് കണ്ട് ചരിക്കുന്നവനും അവനെ കണ്ടുമുട്ടാനുള്ള ആഗ്രഹത്താല്‍ വെമ്പല്‍ കൊ ള്ളുന്നവനുമായ അവന്‍റെ അടിമക്ക് വാഗ്ദത്തം ചെയ്യപ്പെട്ടതാണ് സ്വര്‍ഗം. ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175; 5: 48 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസി പ്രകാശഗ്രന്ഥമായ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായി ഉപയോഗ പ്പെടുത്തുമ്പോള്‍ 999 ഫുജ്ജാറുകളും അദ്ദിക്റിനെ മൂടിവെച്ച് മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ ഗം ഇവിടെവെച്ച് ആസ്വദിക്കാന്‍ ധൃതി കാണിക്കുന്നവരാണ്. 23: 57-62; 26: 87-89; 47: 6 വി ശദീകരണം നോക്കുക.