إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَنْ كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ
നിശ്ചയം, ആര്‍ക്കാണോ ഹൃദയമുള്ളത്, അല്ലെങ്കില്‍ ആരാണോ കേള്‍വിയി ട്ടുകൊടുത്ത് സാക്ഷിയുമായത് അവന് അതില്‍ ഒരു ഉണര്‍ത്തല്‍ തന്നെയുണ്ട്.
മുന്‍തലമുറകളെ നശിപ്പിച്ച വാസസ്ഥലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവ ര്‍ക്ക് അവരുടെ അവശിഷ്ടങ്ങളില്‍ നിന്ന് സ്വയം ചിന്തിച്ച് പാഠം ഉള്‍കൊള്ളാനും മറ്റുള്ള വര്‍ പറഞ്ഞതുകേട്ട് അവര്‍ കാണുന്നത് ശരിയാണെന്ന് സാക്ഷ്യപ്പെടുത്താനും തക്കതാ യ ധാരാളം പാഠങ്ങളുണ്ട്. എന്നാല്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്ന ആയിരത്തില്‍ ഒന്ന് മാത്രമേ കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയും ഉപയോഗപ്പെടുത്തി അദ്ദിക്ര്‍ മ നസ്സിലാക്കാന്‍ ശ്രമിക്കുകയും അതിനെ ഉരക്കല്ലും ത്രാസ്സും പരിചയും കാത്തുസൂക്ഷിക്കു ന്നതും കാരുണ്യവും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായും ഉപയോ ഗപ്പെടുത്തുകയും അപ്രകാരം ഉപയോഗപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുകയുള്ളൂ. 17: 36; 22: 45-46; 32: 26-27 വിശദീകരണം നോക്കുക.