( ഖാഫ് ) 50 : 36

وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هُمْ أَشَدُّ مِنْهُمْ بَطْشًا فَنَقَّبُوا فِي الْبِلَادِ هَلْ مِنْ مَحِيصٍ

ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത്, അവര്‍ ഇവരെക്കാള്‍ മെയ്യൂക്കുള്ള പ്രബലരായിരുന്നു, അപ്പോള്‍ നാടുകളില്‍ ആഞ്ഞ ടിച്ച് വിഹരിച്ച അവര്‍ക്ക് രക്ഷകരില്‍ നിന്ന് വല്ലവരുമുണ്ടായോ?

മുമ്പ് നശിപ്പിക്കപ്പെട്ടിട്ടുള്ളവര്‍ എത്ര പ്രബലരും ശക്തരുമായിരുന്നെങ്കിലും അവര്‍ക്ക് സ്വയം രക്ഷപ്രാപിക്കാനോ മറ്റേതെങ്കിലും വഴിയില്‍ രക്ഷപ്പെടാനോ സാധിച്ചിട്ടില്ല. 28: 51; 41: 15, 48; 46: 25-26 വിശദീകരണം നോക്കുക.