( ഖാഫ് ) 50 : 41
وَاسْتَمِعْ يَوْمَ يُنَادِ الْمُنَادِ مِنْ مَكَانٍ قَرِيبٍ
ഒരു നാളില്‍ സമീപസ്ഥലത്തുനിന്ന് വിളിച്ചു പറയുന്ന ഒരുവന്‍റെ വിളി നീ കേ ള്‍ക്കുകയും ചെയ്യുക!
അന്ത്യദിനത്തില്‍ 'സ്വൂര്‍'എന്ന കാഹളത്തില്‍ ഊതപ്പെടുമ്പോള്‍ വളരെ അടുത്തു നിന്നുതന്നെ വിശ്വാസികളുടെ കാര്യത്തില്‍ റഖീബ് എന്ന മലക്കും കാഫിറുകളുടെ കാ ര്യത്തില്‍ അത്തീദ് എന്ന മലക്കും 'വിചാരണക്കുവേണ്ടി പുറപ്പെടുക' എന്ന് വിളിച്ച് പറ യുന്നതാണ്. വരാന്‍ പോകുന്ന പ്രസ്തുത രംഗം ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നി ന്ന് കേട്ടുകൊണ്ട് നിലകൊള്ളുക എന്നാണ് നിരക്ഷരനായ പ്രവാചകനോട് പറഞ്ഞിട്ടു ള്ളത്. എഴുത്തും വായനയും അറിയുന്ന ആളുകള്‍ പ്രസ്തുത രംഗം അദ്ദിക്റില്‍ നിന്ന് കണ്ടുകൊണ്ട് ഇവിടെ നിലകൊള്ളാത്തപക്ഷം അവര്‍ നരകത്തില്‍ അന്ധരായി പുനര്‍ ജീവിപ്പിക്കപ്പെടുന്നതാണ്. 17: 97-98; 18: 100-101; 20: 124-127 വിശദീകരണം നോക്കുക.