وَمِنَ اللَّيْلِ فَسَبِّحْهُ وَأَدْبَارَ السُّجُودِ
രാത്രിയിലും സാഷ്ടാംഗപ്രണാമത്തിന്റെ പിറകിലും നീ അവനെ പരിശുദ്ധപ്പെടു ത്തുകയും ചെയ്യുക.
25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപ പ്പെട്ടിരിക്കെ ഇന്ന് വിശ്വാസി പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ഹൃദയം പങ്കെടുത്തു കൊണ്ട് അദ്ദിക്ര്‍ വായിക്കുകയും, കഴിഞ്ഞുപോയ കാലം മിഥ്യയാണെന്ന് തിരിച്ചറിയുക യും 19: 58 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരും നബിമാരും ചെയ്തിരുന്നതുപോലെ ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ പറഞ്ഞിട്ടുള്ള തിലാവത്തിന്റെ സാഷ്ടാംഗപ്രണാ മം നിര്‍വഹിക്കുകയും ചെയ്യേണ്ടതാണ്. അതില്‍ നാഥനെ വാഴ്ത്തേണ്ട രീതി 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 17: 13-14 ല്‍ വിവരിച്ച പ്രകാരം തന്റെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തപ്പെട്ട തെറ്റായ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളുമെല്ലാം നീക്കിക്കളയുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ഗ്രന്ഥം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും അങ്ങനെ നിഷ്പക്ഷവാനായ നാഥനെ സഹായിക്കുകയും ചെയ്യേണ്ടതാണ്. അപ്പോള്‍ നാഥന് അവരെ തിരിച്ചും സഹായിക്കുന്നതാണ്. കൂടാതെ 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് ഫുജ്ജാറുകളായ കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജി ഹാദ് ചെയ്യേണ്ടതും ആയിരം സമുദായത്തില്‍ പെട്ട ജീവികള്‍ക്ക് ഗുണം കിട്ടുന്നതിനുവേണ്ടി ജൈവകൃഷി നടത്തുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതുമാണ്. ആത്മാവുകൊണ്ട് എല്ലാ നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും ദൈവസ്മരണ നിലനി ര്‍ത്തുന്നവരാണ് ബുദ്ധിമാന്മാര് എന്ന് 2: 152; 3: 190-191 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 26-27; 22: 77-78 വിശദീകരണം നോക്കുക.