( 51 ) അദ്ദാരിയാത്ത്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(51) അദ്ദാരിയാത്ത്

വിതറുന്ന കാറ്റുകള്‍ എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അദ്ദാരിയാത്ത്-വിതറുന്ന കാറ്റുകള്‍-എന്ന പേര് വന്നത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ സൂറത്ത് ഖാഫിനോടനുബന്ധിച്ച് തന്നെയാണ് 60 സൂ ക്തങ്ങള്‍ അടങ്ങിയ ഈ സൂറത്തും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കാറ്റിന്‍റെ ഗതിവിഗതികളിലും തട്ടുകളായി സംവിധാനിച്ച ആകാശങ്ങളിലും ഭൂമിയുടെ സംവിധാനത്തിലും മ നുഷ്യരില്‍ തന്നെയും വിധിദിവസം നടപ്പില്‍ വരേണ്ട ആവശ്യകത പ്രകടമാക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങളുണ്ട.് മനുഷ്യരൂപത്തില്‍ വന്ന മലക്കുകള്‍ മുഖേന ഇബ്റാഹീമിന് ജ്ഞാനിയായ പുത്രനെകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുകയും ഭ്രാന്തന്‍മാരും അതിരുകട ന്നവരുമായ ലൂത്തിന്‍റെ ജനതയെ നശിപ്പിക്കുകയുമുണ്ടായി. ഇതില്‍ നിന്നും മൂസാ- ഫിര്‍ ഔന്‍ സംഭവചരിത്രത്തില്‍ നിന്നും, ആദ്, സമൂദ്, നൂഹിന്‍റെ ജനത എന്നീ നശിപ്പിക്കപ്പെട്ട ജനതകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ആവശ്യപ്പെടുന്നുണ്ട്. 

അദ്ദിക്ര്‍ കൊണ്ട് ജനങ്ങളെ ഉണര്‍ത്തുകയെന്നും ആ ഉണര്‍ത്തല്‍ വിശ്വാസിക ള്‍ക്ക് ഉപകാരപ്രദമായേക്കുമെന്നും പറഞ്ഞിട്ടുണ്ട്. എക്കാലത്തുമുള്ള ധിക്കാരികളും അ ക്രമികളും കാഫിറുകളുമായ ജനത പ്രവാചകന്‍മാരെക്കുറിച്ച് ഒരു മാരണക്കാരന്‍ അല്ലെങ്കില്‍ ഒരു ജിന്നുബാധിച്ചവന്‍ എന്നാണ് പറഞ്ഞിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് വിശ്വാസികളെ സമാശ്വസിപ്പിക്കുന്നുണ്ട്. അല്ലാഹുവിനെ തീറ്റിപ്പോറ്റുന്നതിന് വേണ്ടി മ നുഷ്യനെയും ജിന്നുകളെയും സൃഷ്ടിച്ചിട്ടില്ല; മറിച്ച് മൊത്തം മനുഷ്യര്‍ക്കുള്ള നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ അവര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കുകയും സേവിക്കുകയും ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ജിന്നുകളെയും മനുഷ്യരെ യും സൃഷ്ടിച്ചിട്ടുള്ളത് എന്ന് പഠിപ്പിക്കുന്നു. അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളും അക്രമികളുമായ മനുഷ്യര്‍ക്കും അവരുടെ ജിന്നുകൂട്ടുകാര്‍ക്കും വിധിദിവസം നരകക്കു ണ്ഠത്തിലെ 'വൈല്‍' എന്ന ചെരുവാണ് ലഭിക്കുക എന്ന് താക്കീത് നല്‍കിക്കൊണ്ട് സൂറ ത്ത് അവസാനിക്കുന്നു.