( അദ്ദാരിയാത്ത് ) 51 : 32

قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُجْرِمِينَ

അവര്‍ പറഞ്ഞു: നിശ്ചയം ഞങ്ങള്‍ ഭ്രാന്തന്മാരായ ഒരു ജനതയിലേക്ക് അയക്ക പ്പെട്ടവരാകുന്നു. 

ഭ്രാന്തന്‍മാരായ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രകൃതിക്ക് വിരുദ്ധമായ സ്വവര്‍ഗരതിയില്‍ മുഴുകിയിരുന്ന കാഫിറുകളായ ലൂത്തിന്‍റെ ജനതയാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന, 83: 7 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളിലാണ് സ്വവര്‍ഗരതി ഉള്‍പ്പടെ യുള്ള എല്ലാതരം തിന്മകളും ഇതര ജനവിഭാഗങ്ങളില്‍ ഉള്ളതിനെക്കാള്‍ കണ്ടുവരുന്നത്. ഭ്രാന്തന്മാരായ അവര്‍ക്ക് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയില്‍ തങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്നതിനോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനോ സാധിക്കുകയില്ല എന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. 36: 59-62 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷിച്ച ജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഗ്രന്ഥം മൂടിവെച്ച് ലോകത്തിന് അന്ത്യം കുറിക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന കുഫ്ഫാറുകളായ ഇക്കൂട്ടര്‍ 33: 60-61 ല്‍ വി വരിച്ച പ്രകാരം ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. 9: 123; 11: 77-78; 15: 58 വിശദീകരണം നോക്കുക.