( അദ്ദാരിയാത്ത് ) 51 : 45
فَمَا اسْتَطَاعُوا مِنْ قِيَامٍ وَمَا كَانُوا مُنْتَصِرِينَ
അപ്പോള്‍ അവര്‍ക്ക് എഴുന്നേറ്റുനില്‍ക്കാന്‍ സാധിച്ചില്ല, അവര്‍ സഹായിക്കപ്പെ ടുന്നവരായതുമില്ല.
പാറ തുരന്ന് കൂറ്റന്‍ വീടുകളുണ്ടാക്കിയിരുന്ന അവരുടെ വീടുകള്‍ ഭൂമികുലുക്ക ത്താല്‍ അവരുടെ മേല്‍ തന്നെ വീണുടഞ്ഞപ്പോള്‍ അവര്‍ക്ക് എഴുന്നേറ്റുനില്‍ക്കാനോ മ റ്റുള്ളവരാല്‍ സഹായിക്കപ്പെടാനോ സാധിക്കാത്തവിധം അവര്‍ നശിപ്പിക്കപ്പെടുകയാണു ണ്ടായത്. 28: 81; 50: 36 വിശദീകരണം നോക്കുക.