فَفِرُّوا إِلَى اللَّهِ ۖ إِنِّي لَكُمْ مِنْهُ نَذِيرٌ مُبِينٌ
.അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക, നിശ്ചയം ഞാന്‍ നിങ്ങള്‍ ക്ക് അവനില്‍ നിന്നുള്ള ഒരു വ്യക്തമായ മുന്നറിയിപ്പുകാരന്‍ തന്നെയാകുന്നു.
'നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക' എന്ന് പറഞ്ഞാല്‍ ത്രികാലജ്ഞാനിയായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ത്രികാലജ്ഞാനമായ അദ്ദിക്ര്‍ വിശദീകരി ക്കുന്ന സദസ്സിലേക്ക് വിരണ്ടോടുക എന്നാണ്. 41: 41-43 ല്‍ മിഥ്യകലരാത്ത അജയ്യഗ്രന്ഥമെന്നും, 25: 33 ല്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമെന്നും, 3: 58 ല്‍ തത്വനിര്‍ഭര ഗ്രന്ഥമെന്നും വിശേഷിപ്പിക്കപ്പെട്ട അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ ഇന്ന് അതുമാത്രമാണ് വായിക്കേണ്ടതും അതില്‍ മാത്രമാണ് സന്‍മാര്‍ഗം അന്വേഷിക്കേണ്ടതും അതുമാത്രമാണ് ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കേണ്ടതും. എന്നാല്‍ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുത കളെപ്പോലെ ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് കാഫിറുകള്‍ വിരണ്ടോടുമെന്ന് 74: 49-51 ല്‍ പ റഞ്ഞിട്ടുണ്ട്. 62: 8 ല്‍ കാഫിറുകളോട്: നിശ്ചയം നിങ്ങള്‍ വിരണ്ടോടിക്കൊണ്ടിരിക്കുന്ന മ രണമുണ്ടല്ലോ, അത് നിങ്ങള്‍ കണ്ടുമുട്ടുകതന്നെ ചെയ്യും, പിന്നെ നിങ്ങള്‍ ഒളിഞ്ഞതും തെ ളിഞ്ഞതും അറിയുന്നവനിലേക്ക് തിരിച്ചയക്കപ്പെടുന്നതും അപ്പോള്‍ നിങ്ങള്‍ എന്താണ് ഇ വിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് അവന്‍ നിങ്ങളോട് വിവരം പറഞ്ഞുതരുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 3: 101-102; 9: 125-127 വിശദീകരണം നോക്കുക.
നിങ്ങളുടെ ഐഹികലോക ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത് ത്രികാല ജ്ഞാനമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ത്രികാലജ്ഞാനിയായ ഉടമയുടെ മുമ്പില്‍ മാത്രമാണ്, ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള മുന്നറിയിപ്പുകാരന്‍ മാത്രമാണ്. നിങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്ന് പറയാനാണ് പ്രവാചകനും അതുവഴി ആയിരത്തില്‍ ഒന്നായ വിശ്വാസിയും കല്‍ പിക്കപ്പെട്ടിട്ടുള്ളത്. 2: 119, 255; 27: 92; 45: 28-31 വിശദീകരണം നോക്കുക.