( അദ്ദാരിയാത്ത് ) 51 : 52
كَذَٰلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ
അപ്രകാരം ഇവര്‍ക്ക് മുമ്പുള്ളവരിലേക്കും പ്രവാചകന്മാരില് നിന്ന് ഒരാളും വ ന്നിട്ടില്ല-ഒരു മാരണക്കാരന് അല്ലെങ്കില്‍ ഒരു ജിന്ന് ബാധിച്ചവന് എന്ന് അവര്‍ പറഞ്ഞിട്ടല്ലാതെ.
പ്രവാചകനെക്കുറിച്ചെന്നപോലെ അദ്ദിക്ര്‍ പറയുന്ന ഏതൊരു വിശ്വാസിയെക്കുറി ച്ചും കാക്കകാരണവന്മാരെ അന്ധമായി പിന്‍പറ്റുന്ന ബുദ്ധിശക്തി ഉപയോഗപ്പെടുത്താ ത്ത എക്കാലത്തുമുള്ള യഥാര്‍ത്ഥ ഭ്രാന്തന്മാര്: 'അവന് ഒരു മാരണക്കാരനാണ്, അല്ലെങ്കി ല്‍ ജിന്ന് ബാധിച്ചവന് തന്നെയാണ,് അല്ലെങ്കില്‍ നുണ പറയുന്ന ഒറ്റയാന് തന്നെയാണ്' എന്നാണ് പറയുക. 48: 6, 29; 54: 24-25 വിശദീകരണം നോക്കുക.