( അദ്ദാരിയാത്ത് ) 51 : 58
إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ
നിശ്ചയം, അല്ലാഹു! അവന്‍ തന്നെയാണ് വിഭവങ്ങള്‍ നല്‍കുന്ന ശക്തനായ പ്രബലന്‍.
അല്ലാഹു മാത്രമാണ് ആദ്യവും അന്ത്യവുമില്ലാത്ത, ഉപമയും ഉദാഹരണവുമില്ലാ ത്ത, ഇണയും തുണയുമില്ലാത്ത, ഏകാധിപതിയും സ്വേഛാധിപതിയും സര്‍വ്വാധിപതി യുമായിട്ടുള്ളവന്‍. അവന്‍ മാത്രമാണ് എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയായ ത ന്നിഷ്ടം പ്രവര്‍ത്തിക്കുന്ന അജയ്യനും യുക്തിജ്ഞനുമായ സര്‍വ്വശക്തനും. അവന്‍ തന്നെ യാണ് എല്ലാവര്‍ക്കും ആവശ്യമായ വിഭവങ്ങള്‍ നല്‍കുന്നവനും. 18: 109-110; 22: 74; 29: 60 വിശദീകരണം നോക്കുക.