( അദ്ദാരിയാത്ത് ) 51 : 59
فَإِنَّ لِلَّذِينَ ظَلَمُوا ذَنُوبًا مِثْلَ ذَنُوبِ أَصْحَابِهِمْ فَلَا يَسْتَعْجِلُونِ
അപ്പോള്‍ നിശ്ചയം അക്രമികളായിട്ടുള്ളവര്‍ ആരോ, അവരുടെ കുറ്റങ്ങള്‍ അ വരുടെ സഹവാസികളുടെ കുറ്റങ്ങള്‍ പോലെയുള്ളവ തന്നെയാകുന്നു, അപ്പോ ള്‍ അവര്‍ ധൃതി കാണിക്കാതിരിക്കട്ടെ!
നരകത്തില്‍ കൂട്ടുകാരാകാന്‍ പോകുന്ന മുന്‍ഗാമികളായ അക്രമികളായവരുടെ കുറ്റ ങ്ങളില്‍ തന്നെയാണ് പിന്‍ഗാമികളും അകപ്പെട്ടിട്ടുള്ളത്. അതായത് അക്രമികളായിട്ടുള്ള ജനതയുടെ പര്യവസാനം വിവരിച്ചിട്ടുള്ള അദ്ദിക്ര്‍ മൂടിവെച്ചുകൊണ്ട് ധിക്കാരപരവും അക്രമപരവുമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകവഴി ശിക്ഷക്കുവേണ്ടി ധൃതികാണിക്കേ ണ്ടതില്ല എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 34: 19-20; 45: 9-10; 46: 9-10, 35 വിശ ദീകരണം നോക്കുക.