( 52 ) അത്ത്വൂര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(52) അത്ത്വൂര്‍

ഒന്നാം സൂക്തത്തില്‍ ത്വൂര്‍ പര്‍വ്വതത്തെ ആണയിട്ടുകൊണ്ട് പറഞ്ഞതില്‍ നിന്നാ ണ് സൂറത്തിന് അത്ത്വൂര്‍ എന്ന നാമം വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ 51-ാം സൂറത്തിനോട് അനുബന്ധിച്ച് തന്നെയാണ് 49 സൂക്തങ്ങള്‍ അടങ്ങിയ ഈ സൂറത്തും അവതരിച്ചിട്ടുള്ളത്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് വിധിദിവസത്തെ കള വാക്കി ജീവിക്കുന്നവര്‍ക്ക് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് തക്കതായ പ്ര തിഫലമായി നരകക്കുണ്ഠം ലഭിക്കുമെന്ന് അറിയിക്കുന്നു. വിശ്വാസികള്‍ ഉള്‍ക്കാഴ്ചാദാ യകമായ അദ്ദിക്റില്‍ നിന്ന് പരലോകം കണ്ടുകൊണ്ട് ഇവിടെ ജീവിക്കുന്നവരായിരുന്നതിനാലും, തങ്ങളുടെ കുടുംബാംഗങ്ങളെ നിഷിദ്ധം ഭക്ഷിപ്പിക്കുകയാണെങ്കില്‍ വിധിദിവസം നരകത്തീയില്‍ വേവേണ്ടിവരുമല്ലോ എന്ന് ഭയപ്പെട്ട് നിലകൊള്ളുന്നവരായതിനാ ലും അവര്‍ക്ക് അനുഗ്രഹീതമായ സ്വര്‍ഗപ്പൂന്തോപ്പുകളില്‍ സുഖാഢംബരജീവിതം ലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കുന്നു. 

അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ പ്രവാചകന്‍ കെട്ടിച്ചമച്ചതാണ്, അല്ലെ ങ്കില്‍ ഏതെങ്കിലും വിശ്വാസി കെട്ടിച്ചമച്ചതാണ് എന്നാണ് കാഫിറുകളുടെയും കപടവിശ്വാസികളുടെയും വാദമെങ്കില്‍ അവരോട് അതുപോലെയുള്ള ഒന്ന് കൊണ്ടുവരാന്‍ വെ ല്ലുവിളിക്കുന്നുണ്ട്. ആകാശഭൂമികളുടെ ഭരണാധികാരി അല്ലാഹു തന്നെയാണ് എന്നതി ന് ധാരാളം തെളിവുകള്‍ നിരത്തുന്നുണ്ട്. പ്രവാചകനും വിശ്വാസികളും അദ്ദിക്റിനെ മു റുകെപ്പിടിച്ച് നിലകൊള്ളണമെന്നും എഴുന്നേല്‍ക്കുമ്പോഴും രാത്രിയിലും നക്ഷത്രങ്ങള്‍ വിടവാങ്ങുമ്പോഴുമെല്ലാം തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ട് പരിശുദ്ധപ്പെടുത്തണമെന്നുമുള്ള കല്‍പനയോടെ സൂറത്ത് അവസാനിക്കുന്നു.