( അത്ത്വൂര്‍ ) 52 : 18

فَاكِهِينَ بِمَا آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ الْجَحِيمِ

-തങ്ങളുടെ നാഥന്‍ അവര്‍ക്ക് നല്‍കിയതില്‍ ആഹ്ലാദിച്ച് ഉല്ലസിക്കുന്നവരാ യിക്കൊണ്ട്, അവരുടെ നാഥന്‍ അവരെ ജ്വലിക്കുന്ന നരകശിക്ഷയെത്തൊട്ട് കാത്തുരക്ഷിക്കുകയും ചെയ്തു. 

മനുഷ്യനെ അദ്ദിക്ര്‍ പഠിപ്പിച്ച നിഷ്പക്ഷവാനായ അല്ലാഹു ആരെയും സ്വര്‍ഗ ത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. ആരാണോ അദ്ദിക്റിനെ എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഇവിടെ ഉപയോഗപ്പെടുത്തുകയും പ്രപഞ്ചം അ തിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ത്, അപ്പോള്‍ അവരെ അജയ്യവും മിഥ്യകലരാത്തതുമായ അദ്ദിക്ര്‍ സ്വര്‍ഗത്തിലേക്ക് കൊ ണ്ടുപോകുന്നതാണ്. 4: 82; 36: 55-58; 40: 7-9; 45: 13 വിശദീകരണം നോക്കുക.