( അത്ത്വൂര്‍ ) 52 : 27
فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ
അപ്പോള്‍ അല്ലാഹു നമ്മുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചുട്ടുപൊള്ളുന്ന ശിക്ഷയില്‍ നിന്ന് അവന് നമ്മെ കാത്തുസൂക്ഷിക്കുകയും ചെയ്തു.
എല്ലാവരെയും അദ്ദിക്ര്‍ പഠിപ്പിച്ച നിഷ്പക്ഷവാനായ നാഥന് ആരെയും സ്വര്‍ഗ ത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. ആരാണോ ഏറ്റവും വലിയ അനുഗ്രഹമാ യ അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഇവിടെ ഉപയോഗപ്പെടുത്തുന്നത,് അവരെ അദ്ദിക്ര്‍ തന്നെയാണ് എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊ ട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നത്. 3: 136; 32: 19; 39: 23-24 വിശദീക രണം നോക്കുക.