( അത്ത്വൂര്‍ ) 52 : 28
إِنَّا كُنَّا مِنْ قَبْلُ نَدْعُوهُ ۖ إِنَّهُ هُوَ الْبَرُّ الرَّحِيمُ
നിശ്ചയം നാം മുമ്പുതന്നെ അവനോട് മാത്രം പ്രാര്‍ത്ഥിക്കുന്നവരായിരുന്നു, നിശ്ചയം അവന് പുണ്യവാനായ കാരുണ്യവാന് തന്നെയാകുന്നു.
മുമ്പുതന്നെ എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ഐഹികലോകത്ത് വെച്ചു തന്നെ എന്നാണ്. 7: 205-206 ല്‍ വിവരിച്ച പ്രകാരം തിലാവത്തിന്റെ സാഷ്ടാംഗപ്രണാമ ത്തില്‍ 'ഞങ്ങളെ നീ അദ്ദിക്ര്‍ കൊണ്ട് മുന്‍കടന്നവരോടൊപ്പവും പുണ്യാത്മാക്കളോ ടൊപ്പവും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ, ഓ അദ്ദിക്ര്‍ ഇറക്കിയവനേ, ഓ പുണ്യവാ നായ കാരുണ്യവാനേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് മാത്രമേ അല്ലാഹു പുണ്യം ചെയ്യുന്ന കാരുണ്യവാനാണെന്ന് നാളെ സ്വര്‍ഗത്തില്‍ വെച്ച് പറയാന്‍ കഴിയുക യുള്ളൂ. 3: 194; 38: 24; 39: 17-18 വിശദീകരണം നോക്കുക.