( അത്ത്വൂര്‍ ) 52 : 32

أَمْ تَأْمُرُهُمْ أَحْلَامُهُمْ بِهَٰذَا ۚ أَمْ هُمْ قَوْمٌ طَاغُونَ

അതല്ല, അവരുടെ പൊയ്ക്കിനാവുകളാണോ അവരോട് ഇപ്രകാരം പറയാന്‍ കല്‍പിക്കുന്നത്; അതല്ല, അവര്‍ പരിധി ലംഘിച്ചവരായ ഒരു ജനത തന്നെയാ ണോ? 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അ നുയായികളും അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതയായിരിക്കുകയാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ അവര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യുന്നി ല്ല, അതുവഴി അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 26 ല്‍ വിവരിച്ചിട്ടുണ്ട്. 12: 44; 38: 50 -64; 48: 6; 51: 53 വിശദീകര ണം നോക്കുക.