( അത്ത്വൂര്‍ ) 52 : 4
وَالْبَيْتِ الْمَعْمُورِ
അധിവാസമുള്ള മന്ദിരവുമാണ്,
ഭൂമിയിലെ നിവാസികള്‍ക്ക് ഭൂമിയുടെ കേന്ദ്രമായ മക്കയിലുള്ള കഅ്ബാലയം പോ ലെ ഏഴാം ആകാശത്തുള്ളവര്‍ക്കുള്ള കഅ്ബയാണ് ബൈത്തുല്‍ മഅ്മൂര്‍-അധിവാസ മുള്ളമന്ദിരം. അതില്‍ ഓരോദിവസവും എഴുപതിനായിരം മലക്കുകള്‍ പ്രവേശിക്കുക യും പിന്നെ അവര്‍ തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അതിന് അധിവാസമുള്ള മന്ദിരം എന്ന് പറയുന്നത്. 17: 1 വിശദീകരണം നോക്കുക.