( അത്ത്വൂര്‍ ) 52 : 47

وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَٰلِكَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

നിശ്ചയം, അക്രമികളായവര്‍ക്ക് അതുകൂടാതെയുള്ള ശിക്ഷയുമുണ്ട്, പക്ഷെ അവര്‍ അധികപേരും അറിവില്ലാത്തവരാണ്.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മൂടിവെച്ച് അക്രമികളായ ഫുജ്ജാറുകള്‍ അവരെ നഷ്ടപ്പെടുത്തിയതിനുള്ള ശി ക്ഷമാത്രമല്ല, പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം കൂടി വഹിക്കേണ്ടിവരുന്നതാണ്. എന്നാല്‍ അവരില്‍ അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികളെ അന്ധമായി പിന്‍പ റ്റിയവര്‍ക്ക് ഈ വിവരം അറിയുകയില്ല. കപടവിശ്വാസികള്‍ അറിഞ്ഞുകൊണ്ട് ഐഹികലോകം തെരഞ്ഞെടുത്ത് ഗ്രന്ഥത്തെ മൂടിവെക്കുന്നതുകൊണ്ടാണ് വിചാരണയില്ലാതെ നരകത്തില്‍ പോകുന്നവരായത്. അക്രമികളായ ഫുജ്ജാറുകളില്‍ പെട്ട ഈ രണ്ടുകൂട്ടരെ യും ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 72 -73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ കുഫ്ഫാറുകളായ അവര്‍ വായിച്ചിട്ടുണ്ട്. 16: 24-25; 28: 57; 51: 59-60 വിശദീകരണം നോക്കുക.