( അത്ത്വൂര്‍ ) 52 : 48
وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ
നീ നിന്റെ നാഥന്റെ വിധിക്കുവേണ്ടി ക്ഷമിച്ചിരിക്കുകയും ചെയ്യുക, അപ്പോള്‍ നിശ്ചയം നീ നമ്മുടെ മേല്‍നോട്ടത്തില്‍ തന്നെയാകുന്നു, നീ എഴുന്നേല്ക്കു മ്പോഴെല്ലാം നിന്റെ നാഥനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തുകയും ചെയ്യുക.
ഈ സൂക്തത്തിന്റെ കല്പന പ്രകാരം പ്രവാചകന് പ്രാര്‍ത്ഥിച്ചിരുന്നു; 'സുബ്ഹാനക്ക അല്ലാഹുമ്മ വബിഹംദിക്ക, വ തബാറക്ക ഇസ്മുക, വതആലാ ജദ്ദുക്ക, വലാഇലാഹ ഗ്വൊയ്റുക- അല്ലാഹുവേ, നീ പരിശുദ്ധനാണ്, നിനക്കാണ് സ്തുതി, നിന്റെ നാമം അനുഗ്രഹീതമായിരിക്കുന്നു, നിന്റെ മഹത്വം ഉന്നതമായിരിക്കുന്നു, നീ ഒഴികെ മറ്റൊരു ഇലാഹുമില്ലതന്നെ'. 2: 253; 30: 17-18; 110: 1-3 വിശദീകരണം നോക്കുക.