നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(53) അന്നജ്മ്
ഒന്നാം സൂക്തത്തില്‍ വിടവാങ്ങുന്ന നക്ഷത്രത്തെ ആണയിട്ട് പറഞ്ഞിട്ടുള്ളതി ല്‍ നിന്നാണ് സൂറത്തിന് അന്നജ്മ്-താരകം-എന്ന് പേര് വന്നിട്ടുള്ളത്. പ്രവാചകത്വത്തിന്‍റെ 5-ാം വര്‍ഷാവസാനത്തിലാണ് സൂറത്ത് അവതരിച്ചിട്ടുള്ളത്. ആദ്യം അവതരിച്ച 'തിലാ വത്തിന്‍റെ സാഷ്ടാംഗപ്രണാമം' ഉള്‍ക്കൊള്ളുന്ന സൂറത്താണിത്. അന്ധകാരാവൃതമായ ജീവിതത്തിന് തിരശ്ശീലയിട്ടുകൊണ്ട് മുഹമ്മദ് ഹിറാഗുഹയില്‍ ധ്യാനനിമഗ്നനായി കഴിച്ച് കൂട്ടുകയായിരുന്നു. അപ്പോഴാണ് സൂറത്തില്‍ പറഞ്ഞ പ്രകാരം ഒരു സുപ്രഭാതത്തില്‍ ജി ബ്രീല്‍ യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതും 96: 1 മുതല്‍ 96: 5 വരെയുള്ള സൂ ക്തങ്ങള്‍ ദിവ്യസന്ദേശമായി നല്‍കുന്നതും. ജിബ്രീലിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ അറുന്നൂറ് ചിറകുകളോടുകൂടി മുഹമ്മദിന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു സന്ദര്‍ഭം സ്വര്‍ഗാരോ ഹണ യാത്രയില്‍ ഏഴ് ആകാശങ്ങള്‍ക്കും മുകളില്‍ പ്രപഞ്ചത്തിന്‍റെ അതിര്‍ത്തിയിലുള്ള ഇലന്തവൃക്ഷത്തിനടുത്ത് വെച്ചാണ്.
ഇഹപര ലോകങ്ങളുടെ ഉടമയായ നാഥന്‍റെ സമ്മതപത്രവും സന്മാര്‍ഗ്ഗവുമായ അദ്ദിക്ര്‍ കൂടാതെ മലക്കുകളുടെയോ മഹത്തുക്കളുടെയോ ശുപാര്‍ശകളൊന്നും തന്നെ ഉപകാരപ്പെടുകയില്ല എന്നും അല്ലാഹുവിന് ഇടയാളന്‍മാരെയും ശുപാര്‍ശക്കാരെയും വെച്ചുപുലര്‍ത്തുന്നവരും മലക്കുകളെ അല്ലാഹുവിന്‍റെ പെണ്‍മക്കളായി കരുതുന്നവരുമെ ല്ലാം ഊഹത്തെയല്ലാതെ പിന്‍പറ്റുന്നവരല്ല എന്നും പഠിപ്പിക്കുന്നു. പരലോകത്തെ നിഷേധിക്കുന്ന അവര്‍ അറിവുനേടുന്നത് ഐഹിക ജീവിതത്തിന് വേണ്ടി മാത്രമാണെന്നും പ ഠിപ്പിക്കുന്നു. മനുഷ്യരെ തങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നട്ടുവളര്‍ത്തിയ ത്രികാലജ്ഞാനിയായ അവന്‍ നിങ്ങളില്‍ സൂക്ഷ്മതയുള്ളവര്‍ ആരാണെന്ന് തികച്ചും അറിയുന്ന വനായിരിക്കെ നിങ്ങള്‍ നിങ്ങളെ സ്വയം ശുദ്ധീകരിക്കേണ്ടതില്ല, അഥവാ നിങ്ങളെ അവന് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതില്ല എന്ന് പഠിപ്പിക്കുന്നു. മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്നും അവന്‍റെ പ്രയത്നങ്ങള്‍ക്ക് പ്രതിഫലം കൊടുക്കുന്ന ദിനം ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല എന്നും അതുതന്നെയാണ് മൂസാ, ഇബ്റാഹിം തുടങ്ങിയ പൂര്‍വ്വിക പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളില്‍ ഉ ള്ളതെന്നും പഠിപ്പിക്കുന്നു. അദ്ദിക്ര്‍ മനുഷ്യര്‍ക്ക് മൊത്തമുള്ള താക്കീതാണെന്നും അത് നടപ്പില്‍ വരാനുള്ള സമയം അടുത്തുവരികയാണെന്നും അതുകൊണ്ട് ചിരിച്ചുകളിച്ച് കാ ലം കഴിക്കാതെ അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ ഗൗരവമായി എടുത്ത് അവനെ സേവിച്ചുകൊണ്ടിരിക്കുകയും അവന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്ന വരാവുക എന്ന് കല്‍പിച്ചുകൊണ്ട് 62 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.