( അന്നജ്മ് ) 53 : 10

فَأَوْحَىٰ إِلَىٰ عَبْدِهِ مَا أَوْحَىٰ

അങ്ങനെ അവന്‍ തന്‍റെ അടിമക്ക് ദിവ്യസന്ദേശം നല്‍കേണ്ട ഒന്ന് ദിവ്യസന്ദേശമായി നല്‍കി.

തന്‍റെ അടിമക്ക് എന്ന് പറഞ്ഞത് ജിബ്രീലിന്‍റെ അടിമക്ക് എന്നല്ല, മറിച്ച് അല്ലാഹു വിന്‍റെ അടിമക്ക് എന്നാണ്. അല്ലാഹു തന്‍റെ അടിമക്ക് ദിവ്യസന്ദേശമായി കൊടുത്തയച്ച തെല്ലാം നല്‍കി എന്ന് അര്‍ത്ഥം. 16: 2, 102; 26: 193 വിശദീകരണം നോക്കുക.