( അന്നജ്മ് ) 53 : 9

فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ

അങ്ങനെ അവന്‍ രണ്ട് വില്ലുകളുടെ അകലത്തിലോ അല്ലെങ്കില്‍ അതിനേക്കാ ള്‍ അടുത്തോ ആയിവന്നു.

ചിറകുകളോടുകൂടിയ ജിബ്രീലിന്‍റെ രൂപം വില്ലിന്‍റെ അല്ലെങ്കില്‍ മുറത്തിന്‍റെ ആ കൃതിയിലായതുകൊണ്ടാണ് രണ്ട് അമ്പിനോളം എന്ന് പറയാതെ രണ്ട് വില്ലുകളോളം എന്ന് പറഞ്ഞിട്ടുള്ളത്. രണ്ട് വില്ലുകളോളം എന്ന് പറഞ്ഞതിന് രണ്ട് മുഴം എന്നും ആശ യമുണ്ട്. 37: 1, 147 വിശദീകരണം നോക്കുക.