( അന്നജ്മ് ) 53 : 2

مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ

നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല, ലക്ഷ്യബോധം നഷ്ടപ്പെട്ടവനായി ട്ടുമില്ല. 

പ്രവാചകന്‍, ദൂതന്‍ എന്നൊന്നും പറയാതെ ഇവിടെ കൂട്ടുകാരന്‍ അല്ലെങ്കില്‍ സ ഹവാസി എന്ന് പ്രവാചകനെ അഭിസംബോധനം ചെയ്തിരിക്കുകയാണ്. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് ഖുറൈശികള്‍ക്കിടയില്‍ മുഹമ്മദ് അറിയപ്പെട്ടിരുന്നത് 'അല്‍ അമീ ന്‍'-വിശ്വസ്തന്‍-എന്നായിരുന്നു. എന്നാല്‍ പ്രവാചകത്വം ലഭിക്കുകയും അവരെ ഗ്രന്ഥം മുഖേന ഏക ഇലാഹിലേക്ക് വിളിക്കാന്‍ ആരംഭിക്കുകയും ചെയ്തപ്പോഴാണ് അവര്‍ പ്ര വാചകനെക്കുറിച്ച് മാരണക്കാരന്‍, ജോത്സ്യന്‍, ജിന്നുബാധിച്ച ഭ്രാന്തന്‍, കവി, മാരണ ത്തിന് വിധേയമായവന്‍, കൊള്ളരുതാത്തവന്‍ എന്നെല്ലാമുള്ള ആരോപണങ്ങള്‍ ഉന്നയി ക്കാന്‍ തുടങ്ങിയത്. അപ്പോള്‍ അവരോട് പറയുകയാണ്: നിങ്ങളുടെ കൂട്ടുകാരന്‍ യഥാര്‍ ത്ഥത്തില്‍ വഴിപിഴച്ചവനായിട്ടില്ല, ലക്ഷ്യബോധം നഷ്ടപ്പെട്ടവനായിട്ടുമില്ല എന്ന്. 11: 17; 12: 3; 52: 29-31 വിശദീകരണം നോക്കുക.