( അന്നജ്മ് ) 53 : 24

أَمْ لِلْإِنْسَانِ مَا تَمَنَّىٰ

അതല്ല, മനുഷ്യന് അവന്‍ ആഗ്രഹിക്കുന്നത് ഉണ്ടെന്നോ?

മനുഷ്യന് ഏതുകാലത്ത്, ഏതുനാട്ടില്‍, ഏതുമാതാപിതാക്കളില്‍, ഏതുരൂപത്തി ല്‍ ജനിക്കുമെന്നോ എത്രകാലം ഇവിടെ ജീവിക്കുമെന്നോ എന്നാണ് ഇഹലോക ജീവി തം വെടിയുക എന്നോ തീരുമാനിക്കാനുള്ള അധികാരമോ അവകാശമോ ഇല്ല. എന്നാ ല്‍ അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ പ്രമാണവും തെളിവും സ്വര്‍ഗത്തിലേക്കു ള്ള ടിക്കറ്റുമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അവരുടെ എല്ലാകാര്യങ്ങളും അദ്ദിക്റി നെ ത്രാസ്സായി ഉപയോഗപ്പെടുത്തി ഇവിടെവച്ചുതന്നെ തീരുമാനിക്കാവുന്നതും അവര്‍ ക്ക് വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് പോകാവുന്നതുമാണ്. 38: 49-50; 39: 33-34; 45: 13 വിശദീകരണം നോക്കുക.