( അന്നജ്മ് ) 53 : 23

إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ ۚ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَمَا تَهْوَى الْأَنْفُسُ ۖ وَلَقَدْ جَاءَهُمْ مِنْ رَبِّهِمُ الْهُدَىٰ

അത് നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാ തെ മറ്റൊന്നുമല്ല, അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിത്തന്നി ട്ടില്ല, നിശ്ചയം അവര്‍ പിന്‍പറ്റുന്നത് ഊഹങ്ങളെയും അവരുടെ ദേഹേച്ഛകളെ യും അല്ലാതെയല്ല, നിശ്ചയം അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്നുള്ള സന്മാ ര്‍ഗം വന്നിട്ടുമുണ്ട്.

സര്‍വ്വലോകങ്ങളുടെയും ഉടമയായ ത്രികാലജ്ഞാനിയായ അല്ലാഹുവില്‍ നിന്നുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ വിശ്വസ്തനായ അവരുടെ കൂട്ടുകാരന്‍ മുഖേന അവര്‍ക്ക് വ ന്നുകിട്ടിയെങ്കിലും അവര്‍ അവരുടെ ഇച്ഛയും ഊഹാപോഹങ്ങളും പിന്‍പറ്റി ജീവിക്കുക തന്നെയാണ് ചെയ്തത്. അവര്‍ സേവിച്ചുകൊണ്ടിരുന്നതാകട്ടെ, അവരും അവരുടെ പിതാ ക്കളും നാമകരണം ചെയ്തിട്ടുള്ള ചില പേരുകളെയാണ്, എന്നല്ലാതെ അല്ലാഹു അവ യെ സേവിക്കുന്നതിന് യാതൊരു പ്രമാണവും ഇറക്കിയിട്ടില്ല. 

പ്രവാചകന്‍റെ കാലത്തെ മക്കാമുശ്രിക്കുകള്‍ ഗ്രന്ഥം ഒന്നിച്ച് ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്, എന്നാല്‍ ഇന്ന് 3: 58; 25: 33; 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ അജ യ്യവും മിഥ്യകലരാത്തതും ഏറ്റവും നല്ല വിശദീകരണവും തത്വസമ്പൂര്‍ണ്ണവുമായ ഹൃദ യത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ 56: 82 ല്‍ പറഞ്ഞ പ്രകാരം അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള 25: 18; 48: 12 എന്നീ സൂക്തങ്ങളില്‍ കെട്ടജ നത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ അതിനെ സ്വയം ഉപയോഗപ്പെടുത്താതെ യും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും പ്രപഞ്ചത്തിന്‍റെ നാശത്തിന് ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നവരാണ്. 34: 19-20; 45: 23-24; 46: 34-35 വിശദീകരണം നോക്കുക.