( അന്നജ്മ് ) 53 : 26

وَكَمْ مِنْ مَلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِنْ بَعْدِ أَنْ يَأْذَنَ اللَّهُ لِمَنْ يَشَاءُ وَيَرْضَىٰ

ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല-അല്ലാഹു അവന്‍ ഉദ്ദേശിച്ചവര്‍ക്കും അവന്‍ തൃപ് തിപ്പെട്ടവര്‍ക്കും സമ്മതം കൊടുത്തതിന് ശേഷമല്ലാതെ.

ആകാശത്തുള്ള മലക്കുകള്‍ക്കൊന്നും തന്നെ അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല എന്നതുകൊണ്ട് ആര്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യണമെന്നും അറിയുകയില്ല, ത്രികാല ജ്ഞാനിയായ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടിയും അവന്‍ തൃപ്തിപ്പെട്ടവര്‍ക്ക് വേണ്ടിയും ശുപാര്‍ശ ചെയ്യാന്‍ മലക്കുകള്‍ക്ക് സമ്മതം കൊടുക്കണം എന്നാശയം. 2: 3 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ അദൃശ്യജ്ഞാനവും 2: 255; 10: 100; 22: 65 തുടങ്ങിയ സൂ ക്തങ്ങളില്‍ പറഞ്ഞ അല്ലാഹുവിന്‍റെ സമ്മതപത്രവുമായ അദ്ദിക്ര്‍ ശുപാര്‍ശ ചെയ്യുക യും ശുപാര്‍ശ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. 56: 10 ല്‍ പറഞ്ഞ വിചാരണയില്ലാ തെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ക്ക് 50: 35 ല്‍ വിവരിച്ച പ്രകാരം ഇഷ്ടമുള്ളവരെ സ്വര്‍ഗ്ഗത്തിലേക്ക് ശുപാര്‍ശ ചെയ്ത് കൊണ്ടുവരാവുന്നതാണ്. 10: 26; 40: 7-10; 43: 86; 47: 24 വിശദീകരണം നോക്കുക.