( അന്നജ്മ് ) 53 : 25

فَلِلَّهِ الْآخِرَةُ وَالْأُولَىٰ

അപ്പോള്‍ അല്ലാഹുവിനാകുന്നു പരലോകവും ഇഹലോകവും.

പരലോകത്തെ ആദ്യം പറഞ്ഞത് മനുഷ്യന്‍റെ നാലാം ഘട്ടമായ ഇഹലോക ജീവിതം പരലോകത്തേക്കുവേണ്ടി സ്വര്‍ഗം പണിയുന്നതിന് വേണ്ടിയായതിനാലാണ്. അഥവാ അദ്ദിക്റിന് സര്‍വ്വപ്രധാനം കൊടുക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ഐഹികലോകത്തിനുമേല്‍ പരലോകത്തിന് പ്രാധാന്യം നല്‍കുകയുള്ളൂ. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികള്‍ പരലോകത്തിനുമേല്‍ ഐഹികലോകത്തി ന് പ്രാധാന്യം നല്‍കുന്നവരും അതുവഴി ജീവിതം നഷ്ടപ്പെട്ടവരുമാണ്. 9: 67-68; 14: 2-3; 42: 20; 93: 4 വിശദീകരണം നോക്കുക.