( അന്നജ്മ് ) 53 : 30

ذَٰلِكَ مَبْلَغُهُمْ مِنَ الْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَىٰ

അവരുടെ അടുക്കലുള്ള അറിവിന്‍റെ ആകെത്തുകയാണത്, നിശ്ചയം നിന്‍റെ നാഥന്‍ തന്നെയാകുന്നു അവന്‍റെ മാര്‍ഗത്തെത്തൊട്ട് പിഴച്ചുപോയവര്‍ ആരെന്ന് ഏറ്റവും അറിയുന്നവന്‍, അവന്‍ തന്നെയാണ് സന്മാര്‍ഗത്തിലുള്ളവര്‍ ആരെന്ന് ഏറ്റവും അറിയുന്നവനും. 

യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ചുകൊണ്ട് ജീവിക്കുന്ന കാഫിറുകള്‍ കുറഞ്ഞകാലത്തെ ഭൗതിക ജീവിതനേട്ടങ്ങള്‍ക്കു വേണ്ടിയുള്ള വിദ്യാഭ്യാസം മാത്രമാണ് നേടുന്നത്. 2: 85 ല്‍ പറഞ്ഞ പ്രകാരം അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് ഗ്രന്ഥം വാഗ്ദത്തം ചെയ്തിട്ടു ള്ളത്. ലോകത്ത് എവിടെയും രണ്ട് സ്ഥലങ്ങള്‍ തമ്മില്‍ ഒരു ദിവസത്തിന്‍റെ വ്യത്യാസമില്ല എന്ന പ്രാഥമിക വിവരം പോലും ഇല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ള്‍ വിവിധ നാടുകളില്‍ ചന്ദ്രോദയം കാണുന്നതിനെ മാത്രം ആസ്പദമാക്കി അവരുടെ പെരുന്നാളും നോമ്പുമെല്ലാം വ്യത്യസ്ത ദിനങ്ങളിലായിട്ടാണ് ലോകത്ത് ആഘോഷിക്കുന്നത്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം കപടവിശ്വാസികളായ നേതാക്കളും അനുയായികളുമടങ്ങിയ ഭ്രാന്ത ന്മാര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുന്ന, തര്‍ക്കിക്കുന്ന, വാദിക്കുന്ന, കു റ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. ലോകത്തെല്ലായിടത്തും എല്ലാ തിന്മകളിലും മുന്‍പന്തിയിലുള്ള ഇക്കൂട്ടര്‍ ഈസാ രണ്ടാമതുവന്നാല്‍ ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടാന്‍ അര്‍ഹരായിരിക്കുകയാണ്. 8: 22; 9: 67-68; 16: 125 വിശദീകരണം നോക്കുക.