فَأَعْرِضْ عَنْ مَنْ تَوَلَّىٰ عَنْ ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا
അപ്പോള് നമ്മുടെ അനുസ്മരണത്തെത്തൊട്ട് പിന്തിരിഞ്ഞ് കളഞ്ഞവനും ഐ ഹിക ജീവിതമല്ലാതെ ഉദ്ദേശിക്കാത്തവനുമായ ഒരുവനെ നീ അവഗണിക്കുക.
അല്ലാഹുവിന്റെ സ്മരണ നിലനിര്ത്തുന്നതിനും ജീവിതലക്ഷ്യം മനസ്സിലാക്കുന്ന തിനും ഉതകുന്ന അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന അക്രമികളും ഭ്രാന്തന്മാരുമായ 25: 18 ല് കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാ റുകളായ കുഫ്ഫാറുകളെ അവഗണിക്കാനാണ് ഇന്ന് വിശ്വാസികളോട് കല്പ്പിക്കുന്നത്. കൂടാതെ അവരോട് അദ്ദിക്ര് കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യണമെന്ന് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ കല്പിച്ചിട്ടുണ്ട്. അവര് മാലിന്യമാണെന്നും അദ്ദിക്ര് അവര്ക്ക് മാലിന്യമല്ലാതെ വര്ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളില് അവര് വായിച്ചിട്ടുണ്ട്. 10: 7-8; 18: 28; 43: 36-39 വിശദീകരണം നോക്കുക.