( അന്നജ്മ് ) 53 : 32

الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ ۚ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنْشَأَكُمْ مِنَ الْأَرْضِ وَإِذْ أَنْتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ ۖ فَلَا تُزَكُّوا أَنْفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ

വന്‍കുറ്റങ്ങളേയും മ്ലേഛവൃത്തികളേയും വര്‍ജ്ജിക്കുന്നവരാണ് അവര്‍ -മനസ്സി ല്‍ ആഗ്രഹിക്കുന്നതൊഴികെ, നിശ്ചയം നിന്‍റെനാഥന്‍ വിശാലമായി പൊറുക്കു ന്നവന്‍ തന്നെയാകുന്നു, നിങ്ങളെ ഭൂമിയില്‍ നിന്ന് നട്ടുവളര്‍ത്തി ഉണ്ടാക്കിയ സന്ദര്‍ഭത്തിലും നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ മറഞ്ഞുകിട ന്നിരുന്ന സന്ദര്‍ഭത്തിലും അവന്‍ തന്നെയാണ് നിങ്ങളെക്കുറിച്ച് ഏറ്റവും അറിയു ന്നവന്‍; അപ്പോള്‍ നിങ്ങള്‍ നിങ്ങളെ സ്വയം ശുദ്ധീകരിക്കാതിരിക്കുക, സൂക്ഷ് മത പാലിക്കുന്നവര്‍ ആരാണെന്ന് ഏറ്റവും അറിയുന്നവന്‍ അവന്‍ തന്നെയാണ്.

ആത്മാവ് അറിഞ്ഞുകൊണ്ട് കരുതിക്കൂട്ടി ചെയ്യുന്ന തിന്മകളാണ് വന്‍കുറ്റങ്ങളില്‍ പെടുക. ഒരു മ്ലേഛവൃത്തി ചെയ്യുന്നതിന് മനസ്സില്‍ തോന്നുകയും അത് പൂവണിയിക്കാ തിരിക്കുകയും ചെയ്യുന്നതാണ് 'മനസ്സില്‍ ആഗ്രഹിക്കുന്നതൊഴികെ' എന്നതുകൊണ്ട് ഉ ദ്ദേശിക്കുന്നത്. മനസ്സില്‍ തോന്നിയത് കൊണ്ടുമാത്രം വന്‍കുറ്റങ്ങളില്‍ പെടുകയില്ല. 4: 31-32 വിശദീകരണം നോക്കുക. അദ്ദിക്ര്‍ ലഭിക്കാത്തതിന്‍റെ പേരില്‍ വന്‍ കുറ്റങ്ങള്‍ വരെ സംഭവിച്ചാലും അത് ലഭിച്ചശേഷം അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം നടത്തുകയുമാണെങ്കില്‍ അവന്‍ പൊറുത്തുകൊടുക്കും എന്നാണ് 'നിന്‍റെ നാഥന്‍ വിശാലമായി പൊറുക്കുന്നവന്‍ തന്നെയാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 25: 68-72; 39: 53-55 വിശദീകരണം നോക്കുക.

ആകാശഭൂമികളെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള മുഴുവന്‍ വസ്തുക്ക ളെയും ആറ് നാളുകളിലായി സൃഷ്ടിച്ച ത്രികാലജ്ഞാനിയായ അല്ലാഹുവാണ് നിങ്ങ ളെ ഏത് നാട്ടില്‍, ഏത് കാലത്ത്, ഏത് മാതാപിതാക്കളില്‍, ഏത് രൂപത്തില്‍ കൊണ്ടുവ രണമെന്ന് നിശ്ചയിച്ചതും കൊണ്ടുവന്നതും. എന്നിരിക്കെ നിങ്ങള്‍ നിങ്ങളെത്തന്നെ സ്വ യം ശുദ്ധീകരിക്കേണ്ടതില്ല. സ്വന്തം കുറ്റങ്ങളും കുറവുകളും മറച്ചുവെച്ചുകൊണ്ട് മറ്റുള്ള വരുടെ മുന്നില്‍ വിശുദ്ധനായി ചമയരുത്, ജാഡ കാണിക്കരുത്, ഉടമയെ മറന്ന അവസ്ഥ ഉണ്ടാകരുത് എന്നെല്ലാമാണ് നിങ്ങള്‍ സ്വയം ശുദ്ധീകരിക്കരുത് എന്ന് പറഞ്ഞതിന്‍റെ ആ ശയം. എന്നാല്‍ ത്രികാലജ്ഞാനവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവുമായ അദ്ദിക് ര്‍ കൊണ്ട് ഓരോരുത്തരും തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി അവരവരെ സ്വയം ശുദ്ധീകരിക്കേണ്ടതാണ്. അതായത് സ്വയം വിശ്വാസിയാണെന്ന് ഉറപ്പുവരുത്തുക യും നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ സ്വഭാവം ഉള്‍കൊള്ളുകയും അങ്ങനെ മനസ്സി ന്‍റെ കുടുസ്സില്‍ നിന്ന് മോചിതനാവുകയും അല്ലാഹുവിന്‍റെ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തി ച്ചുകൊടുത്ത് അല്ലാഹുവിനെ സഹായിക്കലുമാണ് അത്. അപ്പോള്‍ മാത്രമാണ് അദ്ദിക്ര്‍ മനുഷ്യരെ പഠിപ്പിച്ച അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്നവനാവുക. 4: 49-50; 7: 178; 39: 6, 19 വിശദീകരണം നോക്കുക.