( അന്നജ്മ് ) 53 : 31
وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى
ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാണ്, ദുഷി ച്ച പ്രവൃത്തി ചെയ്തുകൊണ്ടിരുന്നവര്ക്ക് അവര് പ്രവര്ത്തിച്ചതിനുള്ള പ്രതിഫ ലം നല്കുന്നതിന് വേണ്ടി, സുകൃതവാന്മാരായിട്ടുള്ളവര്ക്ക് ഏറ്റവും നല്ലതു കൊണ്ട് പ്രതിഫലം നല്കുന്നതിന് വേണ്ടിയും.
എറ്റവും നല്ലതുകൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്റാണ്. അദ്ദിക്റിന്റെ വെളിച്ചത്തില് ജീവിക്കുന്നവര്ക്ക് അദ്ദിക്ര് വാഗ്ദാനം ചെയ്യുന്ന പ്രതിഫലവും അദ്ദിക്ര് ലഭിച്ചിട്ട് അതി നെ അവഗണിച്ച് ജീവിക്കുന്നവര്ക്ക് അദ്ദിക്ര് വാഗ്ദാനം ചെയ്യുന്ന ശിക്ഷയും ലഭിക്കുമെ ന്നാണ് ആശയം. 39: 32-34; 40: 40; 41: 26-29, 34-35 വിശദീകരണം നോക്കുക.