( അന്നജ്മ് ) 53 : 40

وَأَنَّ سَعْيَهُ سَوْفَ يُرَىٰ

നിശ്ചയം, അവന്‍റെ പ്രയത്നഫലം കാണിച്ചുകൊടുക്കപ്പെടുകതന്നെ ചെയ്യും.

17: 13-14 പ്രകാരം വിധിദിവസം ഓരോരുത്തരുടെയും പിരടിയിലുള്ള കര്‍മ്മരേഖ പുറത്തെടുത്ത് അവരവരെക്കൊണ്ട് വായിപ്പിച്ച് ഓരോരുത്തരുടെയും വിചാരണ നടത്ത പ്പെടുന്നതാണ്. അപ്പോള്‍ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ആദ്യാവസാനം വായിച്ച് ചെ യ്തുപോയ തെറ്റുകുറ്റങ്ങള്‍ ഹൃദയത്തിന്‍റെ അവസ്ഥ അറിയുന്ന അല്ലാഹുവിനോട് ആ ത്മാവുകൊണ്ട് ഏറ്റുപറയുകയും ഇതര ജനങ്ങളില്‍ നിന്ന് അത്തരം തെറ്റുകുറ്റങ്ങള്‍ വ രാതിരിക്കുന്നതിന് വേണ്ടിയും വന്ന തെറ്റുകുറ്റങ്ങള്‍ നീക്കിക്കളയുന്നതിന് വേണ്ടിയും എല്ലാവിധ തിന്മകളെത്തൊട്ടും ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ പരിചയും മുഹൈമിനു മായി ഉപയോഗപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് വേണ്ടത്. 25: 68-70; 39: 69-75; 45: 28-29 വിശദീകരണം നോക്കുക.