( അന്നജ്മ് ) 53 : 41

ثُمَّ يُجْزَاهُ الْجَزَاءَ الْأَوْفَىٰ

പിന്നെ ഓരോരുത്തരും പരിപൂര്‍ണമായി പ്രതിഫലം നല്‍കപ്പെടുന്നവരായി ത്തീരുകയും ചെയ്യും. 

അഥവാ ഗ്രന്ഥം വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം മനസ്സി ലാക്കി സ്വര്‍ഗം ഇവിടെ സമ്പാദിക്കുകയാണെങ്കില്‍ അവര്‍ക്ക് അവര്‍ സമ്പാദിച്ച സ്വര്‍ഗവും ഗ്രന്ഥത്തെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവര്‍ സമ്പാദിച്ച നരകക്കുണ്ഠവുമാണ് ലഭിക്കുക. നിഷ്പക്ഷവാനാ യ അല്ലാഹു ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 7: 178; 39: 41; 42: 22 വിശദീകരണം നോക്കുക.