وَأَنَّ إِلَىٰ رَبِّكَ الْمُنْتَهَىٰ
നിശ്ചയം, നിന്റെ നാഥനിലേക്ക് തന്നെയാണ് അവസാനം ചെന്നെത്തേണ്ടതും.
ആദം മുതല് അന്ത്യനാള് വരെയുള്ള എല്ലാ മനുഷ്യരെയും സ്വര്ഗത്തില് വെച്ച് സൃഷ്ടിച്ചപ്പോള് തന്നെ ത്രികാലജ്ഞാനമായ അദ്ദിക്ര് പഠിപ്പിക്കുകയുണ്ടായി. മനുഷ്യന്റെ നാലാം ഘട്ടമായ പതിനഞ്ച് വയസ്സിന് ശേഷം മരണം വരെയുള്ള ഭൂമിയിലെ നിയോഗലക്ഷ്യം അല്ലാഹുവിനെ കണ്ടെത്തലും സ്വര്ഗം ഇവിടെ പണിയലുമാണ്. അദ്ദിക്റിനെ ഉ ള്ക്കാഴ്ചാദായകമായും നാഥനിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായും ആരാ ണോ ഉപയോഗപ്പെടുത്തുന്നത,് അവര്ക്ക് ഈ ലക്ഷ്യപ്രാപ്തി നേടാവുന്നതാണ്. അദ്ദിക്ര് വന്നുകിട്ടിയിട്ട് അതിനെ മൂടിവെയ്ക്കുകയും തള്ളിപ്പറയുകയും ചെയ്ത് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവര് യഥാക്രമം വിചാരണയില്ലാതെയും വിചാരണക്ക് ശേഷവും നരകത്തിലേക്ക് തെളിക്കപ്പെടുന്നതുമാണ്. ഫുജ്ജാറുകള് അല്ലാഹുവിനെ കാണാന് ഇട യാകാത്തവിധം അവര്ക്കും അല്ലാഹുവിനുമിടയില് ഒരു മറയിടപ്പെടുമെന്ന് 83: 15 ല് പ റഞ്ഞിട്ടുണ്ട്. 48: 6, 29 വിശദീകരണം നോക്കുക.